ലാൽബാ​ഗ് രാജയിൽ ​ഗണപതിയുടെ അനു​ഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ

ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.
Prithviraj
Prithviraj വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മുംബൈയിലെ പ്രശസ്തമായ ലാൽബാ​ഗ് രാജ ​ഗണേശ മണ്ഡപത്തിലെത്തി നടൻ പൃഥ്വിരാജ്. തിങ്കളാഴ്ചയാണ് ഭാര്യ സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജ് ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തി കാണിക്കയും അർപ്പിച്ച ശേഷമാണ് പൃഥ്വിരാജ് മടങ്ങിയത്. വെളുത്ത നിറത്തിലെ കുർത്തയും പൈജാമയും ധരിച്ച പൃഥ്വിരാജിന്റെ വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വ്യവസായി അനന്ത് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, സുഹാന ഖാൻ, പരിണീതി ചോപ്ര, ഖലീഫയിലൂടെ മലയാളത്തിൽ അരങ്ങേറിയ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് എന്നിവരുൾപ്പെടെ നിരവധി പേർ തിങ്കളാഴ്ച ഇവിടെ ദർശനം നടത്തിയിരുന്നു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെയുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

മുംബൈയിൽ സ്ഥിരതാമസമാക്കിയ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'ദായ്‌റ' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ കരീന കപൂർ ആണ് നായിക. മേഘ്‌ന ഗുൽസാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

ബോക്സ് ഓഫീസിലും ചിത്രം മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 5.93 കോടിയാണ് ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് ആകെ കളക്ട് ചെയ്തത്. ആ​ഗോളതലത്തിൽ 7.68 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. വിനായക ചതുർഥി ആഘോഷത്തോട് അനുബന്ധിച്ച് മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഗണേശ വിഗ്രഹമാണ് ലാൽബാഗ് രാജ.

സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇവിടെയെത്താറുണ്ട്. ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്ന ലാൽബാഗ് രാജ ഏറ്റവും ഒടുവിലാണ് നിമജ്ജനത്തിന് പുറപ്പെടുക. വിനായക ചതുർഥിയോട് അനുബന്ധിച്ച് സ്ഥാപിക്കപ്പെടുന്ന വിഗ്രഹത്തിൽ 11 ദിവസം ആളുകൾക്ക് ദർശനം നടത്താം. തുടർന്ന് വിഗ്രഹം അറബിക്കടലിൽ നിമജ്ജനം ചെയ്യും.

Prithviraj
'ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല'; വെളിപ്പെടുത്തി ഗിരീഷ് എഡി
Prithviraj
'വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി'; സൂപ്പര്‍ ഹിറ്റ് ചിത്രം വേണ്ടെന്ന് വച്ചതിനെപ്പറ്റി ഉര്‍വശി
Prithviraj
ഡ്രീം കോമ്പോ വരും മുമ്പുള്ള സിഗ്നല്‍? നിവിൻ പോളി ചിത്രം തിയേറ്ററിലെത്തിക്കാന്‍ ദുൽഖർ
Summary

Actor Prithviraj pays visit to Lalbaugcha Raja.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com