ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

'​ഗോൾഡിലേക്ക് കയറുന്നതിനു മുൻപ് ​ഗോൾഡൻ വിസ കയ്യിൽ', യുഎഇ ​ഗവൺമെന്റിന്റെ അം​ഗീകാരം പൃഥ്വിരാജിനും

പൃഥ്വിരാജ് തന്നെയാണ് ​ഗോൾഡൻ വിസ ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്
Published on

ദുബായ്: നടന്‍ പൃഥ്വിരാജ് യുഎഇ ​ഗോൾഡൻ വിസ. ദുബായിൽ എത്തിയ താരം ​ഗോൾഡൻ വിസ നേരിട്ട് ഏറ്റുവാങ്ങി. ദുബായ് താമസ കുടിയേറ്റവകുപ്പ് ആസ്ഥാനത്തുവച്ചാണ് പരിപാടി നടന്നത്. 10 വര്‍ഷത്തെയാണ് വിസ. പൃഥ്വിരാജ് തന്നെയാണ് ​ഗോൾഡൻ വിസ ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. 

​ഗോൾഡ് സിനിമയിലേക്ക് കയറുന്നതിനു മുൻപ് ​ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്. മലയാളത്തിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യം ​ഗോൾഡൻ വിസ ലഭിക്കുന്നത്.

തുടർന്ന് ടൊവിനോ തോമസും യുഎഇ ​ഗവൺമെന്റിന്റെ അം​ഗീകാരത്തിന് അർഹനായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com