'എക്കാലത്തേയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒറ്റ ഫ്രെയ്മിൽ', ബ്രോ ഡാഡിയിലെ സന്തോഷനിമിഷവുമായി പൃഥ്വിരാജ് 

രൂക്ഷ ഭാവത്തിൽ മോഹൻലാലിനെ നോക്കി ചാരുകസേരയിൽ ഇരിക്കുന്ന മല്ലിക സുകുമാരനാണ് ചിത്രത്തിൽ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഒരു രം​ഗത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വി കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. മോഹൻലാലും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒന്നിച്ചുള്ളതാണ് ചിത്രം. 

രൂക്ഷ ഭാവത്തിൽ മോഹൻലാലിനെ നോക്കി ചാരുകസേരയിൽ ഇരിക്കുന്ന മല്ലിക സുകുമാരനാണ് ചിത്രത്തിൽ. ‘എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയ്മിൽ സംവിധാനം ചെയ്യാൻ കഴിയുമ്പോൾ.’- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായാണ് മല്ലിക സുകുമാരൻ എത്തുന്നത് എന്നാണ് സൂചന. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. പിന്നാലെ കമന്റുകളുമായി നിരവധി പേരും എത്തി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com