മോഹൻലാലിന്റെ പാർട്ടിയിൽ പാട്ടുപാടി പൃഥ്വിരാജ്; പ്രിയപ്പെട്ടവന്റെ ​ഗാനം പങ്കുവെച്ച് സുപ്രിയ; വിഡിയോ

മോഹൻലാൽ സിനിമയിലെ പൊൻവീണേ എന്ന ​ഗാനമാണ് താരം പാടുന്നത്
പാട്ടുപാടുന്ന വിഡിയോയിൽ നിന്ന്, മോഹൻലാലിനൊപ്പം പൃഥ്വിരാജ്/ ഇൻസ്റ്റ​ഗ്രാം
പാട്ടുപാടുന്ന വിഡിയോയിൽ നിന്ന്, മോഹൻലാലിനൊപ്പം പൃഥ്വിരാജ്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മോഹൻലാലിന്റെ ബറോസിന് ആവേശകരമായ തുടക്കമായിരുന്നു. മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് ചിത്രത്തിന്റെ പൂജ ചടങ്ങിൽ എത്തിയത്. കൂടാതെ പരിപാടിയിൽ നിറഞ്ഞു നിന്നത് പൃഥ്വിരാജായിരുന്നു. അതിഥികളെ വരവേൽക്കുന്നതു മുതൽ എല്ലാ കാര്യത്തിലും പൃഥ്വിരാജ് മുൻനിരയിലുണ്ടായിരുന്നു. ഭാര്യ സുപ്രിയയ്ക്കൊപ്പമാണ് പൃഥ്വിരാജ് ചടങ്ങിൽ എത്തിയത്. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് പൂജയ്ക്ക് ശേഷം മോഹൻലാൽ ഒരുക്കിയ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ്. പാർട്ടിയിൽ പാട്ടും ആഘോഷവുമായി പൃഥ്വിരാജ് നിറഞ്ഞു നിൽക്കുകയാണ്. പാർട്ടിയിൽ പൃഥ്വിരാജ് പാട്ടു പാടുന്നതിന്റെ വിഡിയോ സുപ്രിയയാണ് പങ്കുവെച്ചത്. മോഹൻലാൽ സിനിമയിലെ പൊൻവീണേ എന്ന ​ഗാനമാണ് താരം പാടുന്നത്. എന്റെ പ്രിയപ്പെട്ട പൊൻവീണേ എന്റെ പ്രണയം പാടുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചത്. 

ഇത് കൂടാതെ ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങളും സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജും മോ​ഹൻലാലും സംസാരിച്ചു നിൽക്കുന്നതായിരുന്നു ഒരു ചിത്രം. ഇവർ എപ്പോഴും സംസാരിക്കുന്നത് സിനിമയെക്കുറിച്ചാണ് എന്ന കുറിപ്പിലായിരുന്നു പോസ്റ്റ്. ബറോസ് എമ്പുരാൻ എന്നീ ഹാഷ്ടാ​ഗിലായിരുന്നു ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com