പൃഥ്വിരാജ്, കജോള്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
പൃഥ്വിരാജ്, കജോള്‍/ഫോട്ടോ: ഫെയ്സ്ബുക്ക്

കജോളിന്റെ നായകനായി പൃഥ്വിരാജ്, കരണ്‍ ജോഹര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍

സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്
Published on

ജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. കജോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്. 

ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നു. കശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇമോഷണല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം നടക്കും. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം എത്തുക. 

അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെല്‍ഫിയുടെ സഹനിര്‍മാതാവായിരുന്നു പൃഥ്വിരാജ്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോള്‍ അക്ഷയ് കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com