അതീവ ​ഗ്ലാമറസായി പ്രിയ പി വാര്യർ; ചിത്രങ്ങൾ വൈറൽ

ചുവന്ന ഡീപ് നെക്ക് ടോപ്പ് അണിഞ്ഞ് ലേസി ലുക്കിൽ ഇരിക്കുന്ന പ്രിയയെ ആണ് ചിത്രത്തിൽ കാണുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് പ്രിയ പി വാര്യർ. ഫോട്ടോഷൂട്ടുകളിലൂടെ താരം അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. 

ചുവന്ന ഡീപ് നെക്ക് ടോപ്പും പലാസോ പാന്റും അണിഞ്ഞ് ലേസി ലുക്കിൽ ഇരിക്കുന്ന പ്രിയയെ ആണ് ചിത്രത്തിൽ കാണുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഭരത് റവായിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹെന്ന അക്തർ ആണ് സ്റ്റൈലിസ്റ്റ്. ഉപാസനയാണ് മേക്കപ്പ്. എന്തായാലും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ് താരം. താരത്തെ പ്രശംസിച്ചു നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. 

അഡാറ് ലൗവ് എന്ന ചിത്രത്തിലെ ​ഗാനരം​ഗത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. തെലുങ്കിലും കന്ന‌ഡയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്താനുള്ളത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER