'പ്രിയൻ വീ‌ട്ടിൽ വന്നിരുന്നുവെന്ന് ലിസി, വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകി'; അവർ ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്ന് ആലപ്പി അഷ്റഫ്

ലിസി പറഞ്ഞു ഈ അടുത്ത് സുരേഷ് ബാലാജിയുമായിട്ട് വീട്ടിൽ വന്നിരുന്നു,
Priyadarshan, Lissy
Priyadarshan, Lissyഇൻസ്റ്റ​ഗ്രാം
Updated on
2 min read

സംവി‌ധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നുവെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

രണ്ടു പേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ്, തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ പറഞ്ഞത്. നടി പ്രിയ രാമന്റെയും തമിഴ് നടൻ ര‍ഞ്ജിത്തിന്റെയും ജീവിതത്തെക്കുറിച്ച് പറയവേയാണ് പ്രിയദർശന്റെയും ലിസിയുടെയും കാര്യം ആലപ്പി അഷ്റഫ് പറഞ്ഞത്.

"ഇവിടെ മലയാള സിനിമയിലും വർഷങ്ങൾക്കിപ്പുറം ഒരു രണ്ടാം ദാമ്പത്യം തുടങ്ങാൻ ഉള്ള സാധ്യതകൾ തെളിഞ്ഞു വരുന്നുണ്ട്. ഗുരുതരമല്ലാത്ത പ്രശ്നങ്ങളാൽ വേർപിരിഞ്ഞു നിൽക്കുന്നവർ ഒന്നാകുന്നത് സന്തോഷം പകരുന്ന കാര്യമാണല്ലോ. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകി ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലാണ്. പരസ്പര ബഹുമാനത്തോടെയാണ് ഇപ്പോൾ രണ്ടു പേരും സംസാരിക്കുന്നത്.

പ്രിയനും ലിസിയും തമ്മിൽ ബന്ധം വേർപിരിഞ്ഞുവെങ്കിലും കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രണ്ടു പേരും ചേർന്നായിരുന്നു. ഞാൻ ലിസിയോട് ചോദിച്ചു, ‘പ്രിയനെ കാണാറുണ്ടോ’ എന്ന്. ലിസി പറഞ്ഞു ഈ അടുത്ത് സുരേഷ് ബാലാജിയുമായിട്ട് വീട്ടിൽ വന്നിരുന്നു, ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്ന്. അവർ രണ്ടു പേരും മറ്റു വിവാഹം ഒന്നും കഴിക്കാത്ത സ്ഥിതിക്ക് അവർ ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ ഒരു തീരുമാനമായിരിക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെ.

മകൾ കല്യാണി ഇപ്പോൾ സിനിമാ രംഗത്ത് കത്തിജ്വലിച്ച് പ്രഭ പരത്തി നിൽക്കുകയാണല്ലോ. ഹീറോയിൻ ഓറിയന്റഡ് ആയിട്ടുള്ള ഒരു ചിത്രം ആദ്യമായിട്ടാണ് നൂറു കോടി ക്ലബ്ബിൽ എത്തുന്നത്. ‘ലോക’ എന്ന ചിത്രത്തിന്റെ ഏതെങ്കിലും ഒരു ആഘോഷവേദിയിൽ വച്ച് ലിസിക്ക് പ്രണയാർദ്രമായി ഒരു പുഷ്പം കൊടുക്കുകയും ലിസി തന്റെ പ്രിയതമന്റെ നെഞ്ചിലേക്ക് സ്നേഹത്തോടെ തല ചായിക്കുന്ന സുന്ദര സുരഭില നിമിഷത്തിനായി നമുക്കും കാത്തിരിക്കാം.

Priyadarshan, Lissy
'പണ്ട് നീലിയെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച നിഷാന്ത് തന്നെയല്ലേ ഇന്നും കൂടെ'; 'ലോക'യിലെ 'ഇന്ദ്രിയം' റഫറൻസ് ചർച്ചയാക്കി സോഷ്യൽ മീഡിയ

അങ്ങനെ അവരുടെ ദാമ്പത്യം വീണ്ടും പുഷ്പിക്കട്ടെ. പ്രിയ രാമനും രഞ്ജിത്തിനും അതുപോലെതന്നെ പ്രിയദർശനും ലിസിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഉപേക്ഷിക്കാൻ വേണ്ടി ഒരു ബന്ധവും തുടരരുത്. അപേക്ഷിച്ചുകൊണ്ട് ഒരു ബന്ധവും നിലനിർത്തുകയും അരുത്.

Priyadarshan, Lissy
'കല്യാണിയുടെ പേര് കേട്ടതും മനസില്‍ വന്നത് ആ മമ്മൂട്ടി സിനിമയിലെ ലിസി'; സംശയിച്ചവര്‍ക്ക് അവള്‍ മറുപടി നല്‍കിയെന്ന് ശാന്തി ബാലചന്ദ്രന്‍

നാം ഒരാളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ സ്വയം ബോധ്യപ്പെടുത്താൻ തക്കതായ കാരണം ഉണ്ടാകണം. എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ്. ഒന്നുകിൽ അത് ലഭിക്കുന്നതിനു മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ.’’–ആലപ്പി അഷ്റഫ് പറ‍ഞ്ഞു.

Summary

Cinema News: Priyadarshan and Lissy are likely to reunite says Alleppey Ashraf.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com