'കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കണ്ട ഏറ്റവും മികച്ച സിനിമ'; ബാലനെക്കുറിച്ച് പ്രിയദര്‍ശന്‍

ആ മാജിക് എന്താണെന്ന് അറിയാന്‍ സിനിമ ഒരിക്കല്‍ കൂടെ കാണേണ്ടതുണ്ട്
Balan The Boy
Balan The Boy
Updated on
1 min read

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രമാണ് ബാലന്‍ ദ ബോയ്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് വേണ്ടി ചിത്രത്തിന്റെ ക്രൂവിനൊപ്പം നടത്തിയ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

Balan The Boy
'അഭിനയിക്കാൻ ആർക്കും പറ്റും, പക്ഷേ എംഎൽഎ ആയി ജീവിക്കാൻ വല്ല്യ പാടാ'; രമേഷ് പിഷാരടിയോട് മമ്മൂട്ടി

'നേരത്തെ ചിദംബരത്തോട് ഫോണില്‍ വിളിച്ച് സംസാരിച്ച കാര്യം തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍. ആദ്യം തന്നെ ഇത് പറഞ്ഞു കഴിഞ്ഞാല്‍ ബാക്കി കാര്യങ്ങളെല്ലാം സമാധാനമായി പറയാം. സിനിമകള്‍ സംഭവിക്കുന്നതാണ്. ഒരു ഉഗ്രന്‍ സിനിമ എടുത്തു കളയാം എന്ന് വിചാരിച്ച് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ല. ചിദംബരമാണ് സംവിധായകനെങ്കിലും എല്ലാവരും ചേര്‍ന്ന് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്' പ്രിയദര്‍ശന്‍ പറയുന്നു.

Balan The Boy
'ഓ, ഞാൻ ​'ഗേ' ആണ്, എന്റെ നല്ല കാലത്തും മോശം സമയത്തും അവർ എന്നോടൊപ്പമുണ്ടായിരുന്നു'; വിവാഹമോചനത്തിന് പിന്നാലെ മൗനി റോയ്

'എല്ലാത്തിലുമുപരിയായി ചിത്രത്തെ അതിശയകരമായ ടീം വര്‍ക്ക് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഈ ചിത്രത്തില്‍ നമുക്ക് പരിചയമുള്ള ആരുമില്ലാതിരുന്നിട്ടും, വളരെ സ്ലോ ആയിട്ടുള്ള കഥ പറച്ചില്‍ രീതി ആയിരുന്നിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട്. ആ മാജിക് എന്താണെന്ന് അറിയാന്‍ സിനിമ ഒരിക്കല്‍ കൂടെ കാണേണ്ടതുണ്ട്.' എന്നും അദ്ദേഹം പറയുന്നു.

ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. ഫര്‍സാന പാലത്തിങ്കല്‍ ആണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസും ചിത്രത്തിലുണ്ട്. സംവിധായകന്‍ ഗിരീഷ് എഡിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ആവേശത്തിന്റെ സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.

Summary

Priyadarshan says Balan The Boy is the best film he watched in last two years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com