'സമയത്ത് വരാമെങ്കില്‍ മാത്രം ഈ സിനിമ ചെയ്താല്‍ മതി, ഇല്ലെങ്കില്‍ വരണ്ട'; പ്രിയദര്‍ശന് മുന്നില്‍ പൂച്ചക്കുട്ടിയായി സൂപ്പർ താരം!

അമിതാഭ് ബച്ചനേയും രജനികാന്തിനേയും വരെ തനിക്കായി കാത്തു നിര്‍ത്തിച്ചിട്ടുള്ള താരം
Priyadarshan
Priyadarshan
Updated on
1 min read

മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമകളൊരുക്കിയിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. ഷാരൂഖ് ഖാനും മോഹന്‍ലാലും അക്ഷയ് കുമാറുമെല്ലാം പ്രിയദര്‍ശന്റെ നായകന്മാരായി. പൊതുവെ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പരാതികളൊന്നും തനിക്കില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി പ്രിയദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നത് ഗോവിന്ദയെയാണ്.

Priyadarshan
'എന്റെ മകന്റെ വിവാഹം പോലെ ഫീൽ ചെയ്യുന്നു; അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായി'

സെറ്റില്‍ വൈകിയെത്തുന്നതടക്കമുള്ള സൂപ്പര്‍ സ്റ്റാന്‍ ടാന്‍ഡ്രംസിന്റെ കാര്യത്തില്‍ പ്രശസ്തനാണ് ഗോവിന്ദ. എന്നാല്‍ തന്റെ സെറ്റില്‍ ഗോവിന്ദ എന്നും കൃത്യസമയത്ത് എത്തുമായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഭാഗം ഭാഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുമ്പായി ഗോവിന്ദയ്ക്ക് നല്‍കിയ താക്കീതും മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പങ്കുവെക്കുന്നുണ്ട്.

Priyadarshan
'നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ലേ; കമലിന് പിന്നാലെ രജനികാന്തിനെതിരേയും ചിന്‍മയി

''എനിക്ക് പദ്മശ്രീ കിട്ടി. ഒരു അഭിമുഖത്തില്‍ എന്നോട് അതാണോ എന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചോദിച്ചു. എന്റെ മറുപടി അല്ല എന്നായിരുന്നു. എന്റെ ഏറ്റവും വലിയ നേട്ടം ഗോവിന്ദയേയും സല്‍മാന്‍ ഖാനേയും രാവിലെ അഞ്ച് മണിക്ക് സെറ്റിലെത്തിക്കാനും സമയത്തു തന്നെ സിനിമ തീര്‍ക്കാനും സാധിച്ചതുമാണെന്ന് ഞാന്‍ പറഞ്ഞു. ഗോവിന്ദയോട് ഞാന്‍ പറഞ്ഞത്, നിങ്ങളെക്കുറിച്ച് പലതും കേള്‍ക്കുന്നുണ്ട്. പക്ഷെ കൃത്യസമയത്ത് വരാന്‍ സാധിച്ചില്ലെങ്കില്‍ ഈ സിനിമ ചെയ്യരുത് എന്നാണ്. എല്ലാ ദിവസവും അദ്ദേഹം സമയത്ത് തന്നെ വന്നു. അദ്ദേഹത്തിനൊപ്പം ആസ്വദിച്ചാണ് സിനിമ ചെയ്തതും'' എന്നാണ് പ്രിയന്‍ പറയുന്നത്.

അതേസമയം ഗോവിന്ദ ഇടയ്ക്ക് ഡയലോഗുകള്‍ കയ്യില്‍ നിന്നും ഇടുമായിരുന്നു. അതും താന്‍ തടഞ്ഞതായി പ്രിയദര്‍ശന്‍ പറയുന്നു. ''ഗോവിന്ദ ഡയലോഗുകള്‍ കയ്യില്‍ നിന്നും ഇടും. അതിനാണ് തിരക്കഥയെഴുതുന്ന നീരജ് വോറയ്ക്ക് പണം കൊടുക്കുന്നതെന്ന് ഇനിയുമൊരു എഴുത്തുകാരനെ വേണ്ടെന്ന് ഞാന്‍ പറഞ്ഞു'' എന്നും പ്രിയദര്‍ശന്‍ ഫറയുന്നു. സാക്ഷ്യം അമിതാഭ് ബച്ചനേയും രജനികാന്തിനേയും വരെ ഹം എന്ന സിനിമയുടെ ഷൂട്ടിനിടെ തനിക്കായി കാത്തു നിര്‍ത്തിച്ചിട്ടുള്ള നടനാണ് ഗോവിന്ദ എന്നു കൂടി ഓര്‍ക്കണം.

Summary

Priyadarshan talks how he warned Govinda to be on time otherwise don't do his film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com