'ബാത്ത് ടൗവ്വലില്‍ പ്രിയങ്ക മോഹന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍'; പ്രചരിപ്പിക്കരുത്, അത് എഐ എന്ന് നടി

സായ് പല്ലവിയ്ക്ക് ശേഷം ഇരയായി പ്രിയങ്ക മോഹന്‍
Priyanka Mohan
Priyanka Mohanഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയ കാലത്ത് വ്യാജ വാര്‍ത്തകളും വ്യാജ വിഡിയോകളും ചിത്രങ്ങളുമെല്ലാം നടിമാര്‍ക്ക് വലിയ തലവേദനകളാണ് സൃഷ്ടിച്ചിരുന്നത്. എഐ കൂടെ വന്നതോടെ അത് അതിന്റെ ഏറ്റവും മോശം അവസ്ഥയിലെത്തിയിരിക്കുകയാണ്. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ, നിരവധി നടിമാര്‍ ഇതിനോടകം തന്നെ ഐഐയുടെ ചതിയില്‍ പെട്ടിട്ടുണ്ട്. ഇതൊരു തുടര്‍ക്കഥയായി മാറുമ്പോള്‍ ഏറ്റവും പുതിയ ഇരയാവുകയാണ് തെന്നിന്ത്യന്‍ നടി പ്രിയങ്ക മോഹന്‍.

Priyanka Mohan
'രാവണപ്രഭുവില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞു; പ്രശ്‌നം എന്റെ ആ രീതികള്‍'; വര്‍ഷങ്ങള്‍ക്ക് ശേഷം വസുന്ധര ദാസ്

പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം ബാത്ത് ടവ്വലില്‍ പോസ് ചെയ്ത ചിത്രങ്ങളും മേക്കപ്പ് ഇടാനിരിക്കുന്ന ചിത്രവും സെല്‍ഫിയുമൊക്കെയാണ് പ്രചരിച്ചത്. ഒടുവില്‍ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രിയങ്ക മോഹന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്നത് ഐആ നിര്‍മിത ചിത്രങ്ങളാണെന്നും ഡിജിറ്റല്‍ യുഗത്തിലെ ധര്‍മികത ചര്‍ച്ചയാക്കണമെന്നുമാണ് പ്രിയങ്ക പറയുന്നത്.

Priyanka Mohan
'ഇങ്ങേര് ബാഹുബലി ആയാല്‍ മതിയാര്‍ന്നു, പ്രഭാസ് തോറ്റുപോവും'; വൈറലായി രാജമൗലിയുടെ വിഡിയോ

''എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിര്‍മ്മിത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതും അവസാനിക്കണം. എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ ക്രിയേറ്റിവിറ്റിയ്ക്കായാണ്. അല്ലാതെ തെറ്റിദ്ധാരണയുണ്ടാക്കാനല്ല. നമ്മള്‍ സൃഷ്ടിക്കുന്നതും പങ്കുവെക്കുന്നതും എന്താണെന്ന ബോധ്യമുണ്ടാകണം. നന്ദി'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പുതിയ ചിത്രമായ ദേ കോള്‍ ഹിം ഒജി എന്ന പുതിയ ചിത്രത്തിലെ ഒരു രംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ ബാത്ത് ടൗവ്വല്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാക്കി മാറ്റിയത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ താരം പ്രതികരിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സമാനമായ രീതിയില്‍ നേരത്തെ നടി സായ് പല്ലവിയുടെ വ്യാജ ബിക്കിനി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കന്നഡ സിനിമയിലൂടെയാണ് പ്രിയങ്ക മോഹന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമെത്തി. സരിപ്പോദാ സനിവാരം ആണ് പ്രിയങ്കയെ തെലുങ്കില്‍ താരമാക്കുന്നത്. ലീഡര്‍, ഡോക്ടര്‍, ഡോണ്‍, ക്യാപ്റ്റര്‍ മില്ലര്‍ തുടങ്ങിയ സിനിമകളിലും പ്രിയങ്ക കയ്യടി നേടിയിരുന്നു.

Summary

Priyanka Mohan slams social media for spreading her AI generated photos. Urges to use it for ethical creativity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com