'രാവണപ്രഭുവില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞു; പ്രശ്‌നം എന്റെ ആ രീതികള്‍'; വര്‍ഷങ്ങള്‍ക്ക് ശേഷം വസുന്ധര ദാസ്

24 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല
Vasundhara Das
Vasundhara Dasഎക്സ്
Updated on
1 min read

രാവണപ്രഭു എന്ന സിനിമയുടെ പേരിനൊപ്പം തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നൊരു പേരാണ് വസുന്ധര ദാസിന്റേത്. സിനിമ പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്കിപ്പുറവും വസുന്ധര ദാസ് എന്നാല്‍ മലയാളിയ്ക്ക് രാവണപ്രഭുവിലെ ജാനകിയാണ്. രാവണപ്രഭു വീണ്ടും തീയേറ്ററുകളില്‍ ഓളം തീര്‍ക്കുമ്പോള്‍ വസുന്ധര ദാസും വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നു വരികയാണ്.

Vasundhara Das
'ഇത് അയാള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി'; രണ്ടാം വരവിലും തലയുയര്‍ത്തി കാര്‍ത്തികേയന്‍ മുതലാളി; ആദ്യ ദിനം നേടിയത്

ഇന്ന് രാവണപ്രഭുവിലെ ജാനകി ആരാധകരുടെ മനസിലെ മായാത്ത മുഖമാണ്. എന്നാല്‍ രഞ്ജിത്ത് രാവണപ്രഭുവിലെ നായികയെ തേടി വസുന്ധര സമീപിച്ചപ്പോള്‍ പലരും അതിനെ എതിര്‍ത്തു. തന്നെ നായികയാക്കരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നുവെന്നാണ് മാറ്റ്‌നി നൗവിന് നല്‍കിയ അഭിമുഖത്തില്‍ വസുന്ധര ദാസ് പറയുന്നത്.

Vasundhara Das
'എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു'; ശരീരം വികലമായി ചിത്രീകരിച്ചതിനെതിരെ അന്ന രാജന്‍

'രാവണപ്രഭുവിന് മുമ്പ് സിറ്റിസണ്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് സമയത്ത് ശരിക്കും മടുത്തിരുന്നു. ഇനി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് രാവണപ്രഭുവിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് എത്ര ശ്രദ്ധിച്ചാണെന്ന് അദ്ദേഹം പറഞ്ഞു'' വസുന്ധര ദാസ് പറയുന്നു.

ജാനകി എന്ന കഥാപാത്രം തനിക്ക് ഇഷ്ടമായി. എന്നാല്‍ തന്നെ വച്ച് സിനിമ ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം അക്കാര്യം തന്നോട് പറയുന്നത്. താന്‍ സ്വതന്ത്ര്യ ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നവളുണാണെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പലരും വേണ്ടെന്നും പറഞ്ഞിട്ടും തന്നെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്ന രഞ്ജിത്തിനോട് നന്ദി പറഞ്ഞുവെന്നും വസുന്ധര ദാസ് പറയുന്നു.

രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണ്. ഇന്നും എവിടെപ്പോയാലും ആരെങ്കിലും അടുത്ത് വന്ന് വസുന്ധര ദാസ് അല്ലേ, ഞാന്‍ മലയാളിയാണെന്ന് പറയും. അതിന്റെ അര്‍ത്ഥം മറ്റാര്‍ക്കും മനസിലായില്ലെങ്കിലും തനിക്ക് അറിയാമെന്നാണ് വസുന്ധര ദാസ് പറയുന്നത്.

''ഈ ഭൂമിയുടെ ഏതെങ്കിലും കോണില്‍ ഞാന്‍ ഒറ്റയ്ക്കാണെന്നോ എനിക്ക് സഹായമില്ലെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാല്‍ മതി, ലോകത്തെവിടെയായാലും എനിക്ക് സഹായം കിട്ടുമെന്ന് ഉറപ്പാണ്'' എന്നും വസുന്ധര ദാസ് പറയുന്നുണ്ട്.

Summary

Vasundhara Das says many adviced Ranjith to not cast her in Ravanaprabhu. Years lates she still gets noticed by malayalees acress the world. and it is because of that movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com