'ഇങ്ങേര് ബാഹുബലി ആയാല്‍ മതിയാര്‍ന്നു, പ്രഭാസ് തോറ്റുപോവും'; വൈറലായി രാജമൗലിയുടെ വിഡിയോ

ഒക്ടോബര്‍ 31 ന് ബാഹുബലി വീണ്ടും സ്‌ക്രീനുകളിലെത്തും
SS Rajamouli
SS Rajamouliവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതിമാറ്റി വിട്ട സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലി ദി എപിക്കിന്റെ തിരക്കുകളിലാണ് രാജമൗലി ഇപ്പോള്‍. ആ മാസം അവസാനമാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് രാജമൗലി. സംവിധായകന്റെ ജന്മദിനത്തില്‍ ബാഹുബലി ടീം പങ്കുവച്ച വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

SS Rajamouli
'രാവണപ്രഭുവില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞു; പ്രശ്‌നം എന്റെ ആ രീതികള്‍'; വര്‍ഷങ്ങള്‍ക്ക് ശേഷം വസുന്ധര ദാസ്

ബാഹുബലിയുടെ ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ക്ക് രംഗങ്ങള്‍ അഭിനയിച്ചു കാണിച്ചു കൊടുക്കുന്ന രാജമൗലിയാണ് വിഡിയോയിലുള്ളത്. നായകന്‍ പ്രഭാസിനും വില്ലന്‍ റാണ ദഗ്ഗുബട്ടിയ്ക്കും നാസറിനും രാജമൗലി അഭിനയിച്ചു കാണിച്ചു കൊടുക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ രാജമൗലിയുടെ അഭിനയം കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ.

SS Rajamouli
'ഇത് അയാള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി'; രണ്ടാം വരവിലും തലയുയര്‍ത്തി കാര്‍ത്തികേയന്‍ മുതലാളി; ആദ്യ ദിനം നേടിയത്

ഇതുവരെ കരുതിയത് ബാഹുബലിയാകാന്‍ പ്രഭാസല്ലാതെ മറ്റൊരാളില്ലെന്നായിരുന്നു. എന്നാല്‍ ഇത് കണ്ടതോടെ പ്രഭാസിനോളം തന്നെ ബാഹുബലിയാകാന്‍ യോഗ്യനാണ് രാജമൗലിയെന്നാണ് തോന്നുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഉടനെ തന്നെ രാജമൗലിയെ അഭിനയത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പലരും പറയുന്നു.

അതേസമയം മൂന്ന് മണിക്കൂറും 40 മിനുറ്റുമാണ് ബാഹുബലി ദ എപികിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ കാണാത്ത ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ 31 ന് ബാഹുബലി വീണ്ടും സ്‌ക്രീനുകളിലെത്തും. വേള്‍ഡ് വൈഡ് റീ-റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലും ഫ്രാന്‍സിലും ജപ്പാനിലും റീ-റിലീസുണ്ടാകും.

Summary

Team Bahubali shares a video of Rajamouli acting. The ace director is pulling it off like a pro. Teaches Prabhas, Rana and Nassar how to perform his scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com