'ഭര്‍ത്താവ് പറയുന്നതെന്തും അനുസരിക്കുന്നത് പ്രണയമല്ല; അത്തരം സിനിമകള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം'; തുറന്നടിച്ച് രാധിക ആപ്‌തെ

മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല
Radhika Apte
Radhika Apteഇന്‍സ്റ്റഗ്രാം
Updated on
1 min read

സിനിമയില്‍ വര്‍ധിച്ചു വരുന്ന ടോക്‌സിക്-വയലന്‍സ് രംഗങ്ങളുടെ ഗ്ലോറിഫിക്കേഷനെ വിമര്‍ശിച്ച് രാധിക ആപ്‌തെ. ഭാഷാഭേദമില്ലാത്ത വയലന്‍സും ടോക്‌സിക് സ്വഭാവങ്ങളും ആഘോഷിക്കുന്ന സിനിമകള്‍ വലിയ വിജയങ്ങളാകുന്ന പശ്ചാത്തലത്തിലാണ് രാധിക ആപ്‌തെയുടെ പ്രതികരണം. ആനിമല്‍ നേടിയ വന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ ഇത്തരം സിനിമകളുടെ കുത്തൊഴുക്കാണ്. നേരെ ഇഷ്‌ക് മേം അടക്കമുള്ള സമീപകാല സിനിമകള്‍ ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Radhika Apte
ചെലവ് കുറയ്ക്കാന്‍ പ്രതിഫലം വെട്ടിക്കുറച്ചു, വഴങ്ങാതെ നയന്‍താര; ബാലയ്യ സിനിമ പ്രതിസന്ധിയില്‍

രാധിക നായികയായ സാലി മൊഹബത്ത് എന്ന സിനിമയില്‍ നായിക ഭര്‍ത്താവിന്റെ ചതിയെ തുടര്‍ന്നൊരു കൊലപാതകം നടത്തുന്ന രംഗമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക ആപ്‌തെ.

''അത് പ്രശ്‌നമാണ്. ഈ സിനിമയില്‍ അത് പ്രണയതീവ്രതയില്‍ സംഭവിക്കുന്നതല്ല. മറിച്ച് അനീതിയില്‍ നിന്നും അവളോടുള്ള സമീപനത്തില്‍ നിന്നുമുണ്ടാകുന്നതാണ്. പങ്കാളിയ്ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്. ഇവിടെയത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തു നിന്നുമാണ്'' രാധിക പറയുന്നു.

Radhika Apte
വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

''നമ്മുടെ സംസ്‌കാരത്തില്‍ ഈ പ്രവര്‍ത്തികളെല്ലാം സ്‌നേഹ പ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മള്‍ അതിനെ പ്രണയം എന്ന് വിളിക്കും. പക്ഷെ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല. അതിനെ പ്രണയം എനിക്ക് വിളിക്കാനാകില്ല. ആ ചിന്ത എനിക്ക് അംഗീകരിക്കാനാകില്ല'' താരം പറയുന്നു.

''ഭര്‍ത്താവ് ആയാലും ഭര്‍ത്താവിന്റെ കുടുംബം ആയാലും, നിങ്ങളുടെ മാതാപിതാക്കള്‍ ആയാലും, അവര്‍ പറയുന്നതെന്തും കേള്‍ക്കുന്നതും അവര്‍ പറയുന്നതെന്തും ചെയ്യുന്നതും സ്‌നേഹമല്ല. തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് ഒരാള്‍ പ്രതീക്ഷിച്ചാല്‍ അത് സ്‌നേഹമല്ല. യഥാര്‍ത്ഥ സ്‌നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു'' എന്നും താരം പറയുന്നു.

''ഇത് ഭയാനകമാണ്. എനിക്ക് തോന്നുന്നത് നമ്മള്‍ ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നതും ഇതുപോലുള്ള കഥകള്‍ പറയുന്നതും അവസാനിപ്പിക്കണമെന്നാണ്. നമ്മള്‍ ഒബ്‌സെഷനേയും നിയന്ത്രണത്തേയും അധികാരത്തേയുമൊക്കെയാണ് പാഷന്‍ ആയി ഗ്ലോറിഫൈ ചെയ്യുന്നത്. അത് വലിയ തെറ്റാണ്'' എന്നും രാധിക ആപ്‌തെ വ്യക്തമാക്കുന്നുണ്ട്.

Summary

Radhika Apte slams glorifying toxic relationships in movies. ask to stop making such movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com