കർണ്ണനായി രാഘവ ലോറൻസ്; 150 കോടി ബജറ്റിൽ ‘മഹാവീർ കർണ്ണ’

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്
Raghava Lawrence
Raghava Lawrence
Updated on
1 min read

രമേഷ് വർമ്മ ഒരുക്കുന്ന "മഹാവീർ കർണ്ണ" യിൽ കർണ്ണൻ ആയി എത്തുന്നത് രാഘവ ലോറൻസ്. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വലിയ കാൻവാസിൽ പ്രത്യേകം നിർമ്മിച്ച സെറ്റുകൾ, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ, വിശാലമായ ആക്ഷൻ രംഗങ്ങൾ, യുദ്ധരംഗങ്ങൾ, വിഷ്വൽ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും.

മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ മാനുഷിക വശങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ടാകും. കർണ്ണനായി രാഘവ ലോറൻസ് എത്തുന്നതോടെ ചിത്രത്തിന്റെ കഥാപാത്രാവിഷ്കാരത്തിനും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. രമേഷ് വർമ്മയുടെ മാസ്സ് ആക്ഷൻ സിനിമകളിലെ അനുഭവവും, കർണ്ണന്റെ ഇതിഹാസ പശ്ചാത്തലവും, വമ്പൻ വിഷ്വൽ ട്രീറ്റ്മെന്റും ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായൊരു അനുഭവം സൃഷ്ടിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവർത്തകരെയും ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഓരോ പ്രഖ്യാപനവും ചിത്രത്തിന്റെ വലുപ്പവും അതിനു പിന്നിലുള്ള അസാധാരണമായ ടീമിനെയും പരിചയപ്പെടുത്തുന്ന തരത്തിൽ വിപുലമായ രീതിയിലായിരിക്കും ഒരുങ്ങുക. 2027 ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

അവതരണം: ജയന്തിലാൽ ഗാഡ, പെൻ മൂവീസ്, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ : ശബരി

Raghava Lawrence
പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും
Raghava Lawrence
ലാൽബാ​ഗ് രാജയിൽ ​ഗണപതിയുടെ അനു​ഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ
Raghava Lawrence
'ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല'; വെളിപ്പെടുത്തി ഗിരീഷ് എഡി
Summary

Raghava Lawrence to play Karnan in Mahaveer Karna. Film will be made with 150 cr budget.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com