'ഓപ്പറേഷന്‍ വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല, മരണത്തിന് കാരണം അവന്‍ തന്നെ; ജിഷ്ണുവിന്റെ ഒരു ചിത്രം പോലും വീട്ടില്‍ വച്ചിട്ടില്ല'

കീമോയും റേഡിയേഷനും കൊണ്ട് തന്നെ മാറ്റാമെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു
Jishnu Raghavan
Jishnu Raghavanഫയല്‍
Updated on
1 min read

ലയാളികളുടെ മനസില്‍ ഇന്നുമൊരു നോവാണ് നടന്‍ ജിഷ്ണു. നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ജിഷ്ണു കരിയറില്‍ വലിയ ഉയരങ്ങളിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിനച്ചിരിക്കാതെ മരണം ജിഷ്ണുവിനെ തേടിയെത്തി. നായകനായും വില്ലനായും സഹനടനായുമെല്ലാം നിറഞ്ഞു നിന്നിരുന്ന ജിഷ്ണു 2016 ലാണ് മരണപ്പെടുന്നത്.

Jishnu Raghavan
ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു ജിഷ്ണുവിന്റെ മരണം. മരിക്കുമ്പോള്‍ വെറും 35 വയസേ ഉണ്ടായിരുന്നുള്ളൂ. ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അച്ഛന്‍ രാഘവന്‍. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്ന രോഗമായിരുന്നുവെന്നും ഓപ്പറേഷന്‍ ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രാഘവന്‍ പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

Jishnu Raghavan
51 രൂപയില്‍ തുടങ്ങിയ കരിയര്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് നല്‍കിയ നായകന്‍; പരാജയത്തിലും മുമ്പില്‍; മരിക്കുന്നത് ആ ആഗ്രഹം ബാക്കിയാക്കി

അത് അങ്ങനെയാണ് വരേണ്ടത്. വന്നു, വിട്ടു. അത്രയേയുള്ളൂ. ഞാന്‍ ഒന്നിനേക്കുറിച്ചും വിഷമിക്കില്ല. കാരണം നടക്കേണ്ടത് നടക്കും. രോഗ വിവരം അറിഞ്ഞപ്പോള്‍ ഷോക്ക് ആയിരുന്നു. അത് മാനുഷികമാണ്. കാലം എല്ലാം മാറ്റും, തെളിയും, അവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ.... അവന്‍ തന്നെയാണ് അതിന് കാരണം. അവന്‍ അതിന് നിന്നില്ല. അവന്‍ ആരുടെയൊക്കെ വാക്ക് കേട്ട് ബംഗളൂരു പോയി ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്. അതാണ് വിധി. അങ്ങനെയേ കണക്കാക്കേണ്ടതുള്ളൂ.

തൊണ്ട മുഴുവന്‍ മുറിച്ചുകളഞ്ഞിട്ട് ആഹാരം ട്യൂബിലൂടെ കൊടുക്കേണ്ട കാര്യമെന്തായിരുന്നു? മരിച്ചാല്‍ പോരെ? എന്തിനാണ് അങ്ങനൊരു ജീവിതം. അവന്‍ സ്വയം ചെയ്തതാണ്. ഓപ്പറേഷന് പോകരുതെന്ന് ഞാനും അവന്റെ അമ്മയും നിര്‍ബന്ധിച്ചതാണ്. അവനും അവന്റെ ഭാര്യയും പോയി ഓപ്പറേഷന്‍ ചെയ്തു. അവരുടെ ഇഷ്ടം ചെയ്തു. അതോടെ കഴിഞ്ഞു. പിന്നെ എന്ത് ചെയ്യാന്‍? ഞങ്ങള്‍ അനുഭവിച്ചു.

രോഗം അതിന്റെ മാക്‌സിമത്തിലെത്തിയിരുന്നു. പക്ഷെ കീമോയും റേഡിയേഷനും കൊണ്ട് തന്നെ മാറ്റാമെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ അത് കേട്ടില്ല. കേള്‍ക്കാതെ അവിടെപ്പോയി ഓപ്പറേഷന്‍ ചെയ്തു. എനിക്ക് അതാണ് മനസിലാക്കാന്‍ പറ്റാത്തത്. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. അവന്‍ എനിക്ക് ആയുസ് നീട്ടി തന്നിട്ട് പോയി.

അവനെ ഓര്‍ക്കത്ത രീതിയില്‍ ഒന്നും ഞാന്‍ വീട്ടില്‍ വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും അവനെ ഓര്‍ക്കാറേയില്ല. കാരണം, ഓര്‍ക്കേണ്ട എന്ന് വിചാരിച്ചു. ദുഖമൊന്നുമില്ല. അതൊക്കെ കഴിഞ്ഞു. അവനെക്കുറിച്ച് ഓര്‍മയൊന്നും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ അവിടെ ഒന്നും വച്ചിട്ടില്ല. എല്ലാം മറച്ചുവച്ചു. ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല.

Summary

Raghavan remembers his son Jishnu Raghavan. says he was adviced to not do operation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com