ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് ധീരൻ. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് ബോക്സോഫീസിൽ കളക്ഷൻ നേടാനായില്ല. രാജേഷ് മാധവനാണ് ചിത്രത്തിൽ നായകനായെത്തിയത്. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫൺ എൻ്റർടെയ്നറാണ് ചിത്രം.
ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ ജൂലൈ 4 നാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.
സൺ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ധീരൻ എന്ന ടൈറ്റിൽ കഥാപാത്രമായി രാജേഷ് മാധവൻ വേഷമിട്ട ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് മലയാളത്തിന്റെ വിന്റേജ് താരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവരാണ്.
ഇവർക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, നായികാ വേഷം ചെയ്ത അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates