

സൂപ്പർതാരം രജനീകാന്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ആരാധകരെ പോലും അമ്പരപ്പിക്കുകയാണ്. ഏറെ ശ്രദ്ധനേടിയ ജയ്ഭീം സിനിമയുടെ സംവിധായകൻ ടിജെ ജ്ഞാനവേൽ ആണ് അടുത്ത രജനി ചിത്രം സംവിധാനം ചെയ്യുക. ലൈക പ്രൊഡക്ഷൻസാണ് ചിത്രം പ്രഖ്യാപിച്ചത്. 
നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്‌ഷൻസ് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. രജനീകാന്തിന്റെ 170ാം ചിത്രമാണ്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വർഷം റിലീസ് ചെയ്യും.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ജയ് ഭീം പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ രജനീകാന്ത് പൊലീസിന്റെ വേഷത്തിലായിരിക്കും എത്തുക. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021ൽ പുറത്തിറങ്ങിയ ജയ് ഭീമിലൂടെയാണ് ടിജെ ജ്ഞാനവേൽ സിനിമയിലേക്ക് അരങ്ങേറുന്നത്. സൂര്യ നായകനായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. രജനീകാന്ത് ഇപ്പോൾ ജയിലൽ സിനിമയുടെ തിരക്കിലാണ്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
