ആറ് വർഷത്തിന് ശേഷം 'തലൈവരും തലയും' നേർക്കുനേർ; വൻ ബോക്സോഫീസ് ക്ലാഷിനൊരുങ്ങി കോളിവുഡ്?

ഇതിന് മുൻപും രജനി - അജിത് ചിത്രങ്ങൾ തമ്മിൽ ബോക്സോഫീസ് ക്ലാഷ് ഉണ്ടായിട്ടുണ്ട്.
Ajith, Rajinikanth
കൂലി, ഗുഡ് ബാഡ് അഗ്ലിഫെയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ സൂപ്പർ താരങ്ങളാണ് രജനികാന്തും അജിത് കുമാറും. കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇരുവരുടേയും അടുത്ത വർഷം റിലീസിനൊരുങ്ങുന്നത്. രജനികാന്തിന്റെ കൂലിയും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുമാണ് ഈ ചിത്രങ്ങൾ. ഇപ്പോഴിതാ സൂപ്പർ താര ചിത്രങ്ങൾ ബോക്സോഫീസ് ക്ലാഷിനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അടുത്ത വർഷം മെയ് ഒന്നിന് രണ്ട് ചിത്രങ്ങളും തിയറ്ററുകളിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. അവധി ദിവസമായതിനാൽ ഓപ്പണിങ് ഡേ തന്നെ മികച്ച കളക്ഷന്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന് മുൻപും രജനി - അജിത് ചിത്രങ്ങൾ തമ്മിൽ ബോക്സോഫീസ് ക്ലാഷ് ഉണ്ടായിട്ടുണ്ട്.

2019 ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസം എന്നീ ചിത്രങ്ങളായിരുന്നു ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. ജനുവരി 10 നായിരുന്നു ഇരുചിത്രങ്ങളും തിയറ്ററുകളിലെത്തിയത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ ഹിറ്റാവുകയും ചെയ്തു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആറ് വർഷത്തിന് ശേഷം വലിയൊരു ബോക്സോഫീസ് ഏറ്റുമുട്ടലിന് തന്നെയാകും കോളിവുഡ് സാക്ഷ്യം വഹിക്കുക.

ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. അദിക് രവിചന്ദ്രൻ ആണ് ​ഗുഡ് ബാഡ് അഗ്ലി സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com