'എളുപ്പമായിരുന്നില്ല, മാനസികാരോഗ്യത്തിനായി വീണ്ടും ജോലിക്ക് കയറി': അച്ഛന്റെ മരണത്തെക്കുറിച്ച് മലൈക അറോറ

അച്ഛന്‍ അനില്‍ മെഹ്തയുടെ മരണം മലൈകയ്ക്ക് വലിയ ഞെട്ടലായിരുന്നു
malaika arora
മലൈക അറോറഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കാണ് മലൈക അറോറ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അച്ഛന്‍ അനില്‍ മെഹ്തയുടെ മരണം മലൈകയ്ക്ക് വലിയ ഞെട്ടലായിരുന്നു. ഇപ്പോള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

അച്ഛന്റെ വേര്‍പാട് തന്നെ തളര്‍ത്തിയെന്നും മാനസികാരോഗ്യത്തിനായാണ് ജോലിയില്‍ പ്രവേശിച്ചത് എന്നുമാണ് നടി പറഞ്ഞത്. നമ്മള്‍ എല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. എന്റെ അച്ഛനും ആഗ്രഹിക്കുന്നത് അതാണ്. ഇത് അത്ര എഴുപ്പമായിരുന്നില്ല പക്ഷേ മുറിവുണങ്ങാന്‍ സമയം കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. ജോലിയിലേക്ക് തിരിച്ചുവന്നത് ശ്രദ്ധയോടെ ഇരിക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചു. കൂടാതെ അമ്മയ്ക്കും കുടുംബത്തിനു വേണ്ടി നില്‍ക്കണം എന്ന ചിന്തയും എന്നിലുണ്ടാക്കി. എനിക്ക് വളരെ സ്‌പെഷ്യലായ ഒരു വര്‍ക്കിനെക്കുറിച്ച് ഞാന്‍ ഉടന്‍ പ്രഖ്യാപനം നടത്തും. അത് എന്റെ അച്ഛനു വേണ്ടിയുള്ളതായിരിക്കും- മലൈക പറഞ്ഞു.

സെപ്റ്റംബറിലാണ് ബാന്ദ്രയിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ്ട് അനില്‍ മേഹ്ത മരിച്ചത്. നടിയുടെ അമ്മയും മലയാളിയുമായ ജോയ്‌സ് ഫ്‌ളാറ്റിലുള്ളപ്പോഴാണ് സംഭവമുണ്ടായത്. രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക ഇപ്പോള്‍. വൈകാതെ ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com