

രജനികാന്ത്, മമ്മൂട്ടി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ദളപതി. മണിരത്നം സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയിലെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടി ഒരുക്കിയ ദളപതിയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ശോഭന രജനികാന്തിനെ വിട്ട് പോകുന്ന സീനിന്റെ ഷൂട്ടിങ് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സീൻ പറഞ്ഞ് കൊടുക്കുന്ന മണിരത്നം, അതേ വേഷത്തിൽ നിൽക്കുന്ന രജനിയും ശോഭനയും എന്നിങ്ങനെ ഗംഭീര ഡീറ്റെയ്ലിങ് ചെയ്ത് ഒരുക്കിയ എഐ ചിത്രങ്ങൾ കണ്ട് ആരാധകർ വരെ ഞെട്ടിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒട്ടനവധി എഐ ചിത്രങ്ങൾ സിനിമാ താരങ്ങളുടെയും ഓരോ സിനിമകളുടെയും പിന്നാമ്പുറ കാഴ്ചകളായി എത്തുന്നുണ്ട്. ഒരു പ്രത്യേക സ്വീകരണവും ഈ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നുണ്ട്. ദളപതി സിനിമയിലെ ഐക്കോണിക് സീനാണ് രജനികാന്ത് ശോഭനയോട് തന്നെ വിട്ട് പോകാൻ പറയുന്ന രംഗം.
അപ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോറായി വരുന്ന 'സുന്ദരി കണ്ണാൽ ഒരു സേതി…' എന്ന ഗാനത്തിന്റെ ട്രാക്കിനും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. ദീപാവലി റിലീസായി തിയറ്ററിൽ എത്തിയ ദളപതി വലിയ വിജയമായിരുന്നു. കഴിഞ്ഞ ഇടയ്ക്ക് റീ റിലീസ് ചെയ്ത ശേഷവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്.
മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates