'ആമിര്‍ ഖാന്‍ കുള്ളന്‍, സൗബിന് കഷണ്ടി'; രജനികാന്തിന്റെ ബോഡി ഷെയ്മിങ്; കാരണവര്‍ക്ക് എന്തുമാകാം എന്നാണോ? വിമര്‍ശനം

സെല്‍ഫ് ട്രോള്‍ നടത്തി കയ്യടി വാങ്ങാറുണ്ട് രജനികാന്ത്
Rajinikanth, Soubin Shahir, Aamir Khan
Rajinikanth bodyshames Soubin Shahir and Aamir Khanഫയല്‍
Updated on
1 min read

തെന്നിന്ത്യയുടെ തലൈവര്‍ രജനികാന്തിനെതിരെ സോഷ്യല്‍ മീഡിയ. കൂലിയുടെ പ്രീ-റിലീസ് ഇവന്റില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് രജനികാന്ത് വെട്ടിലായിരിക്കുന്നത്. പ്രസംഗങ്ങളില്‍ സ്വന്തം ലുക്കിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ സെല്‍ഫ് ട്രോള്‍ നടത്തി കയ്യടി വാങ്ങാറുണ്ട് രജനികാന്ത്. എന്നാല്‍ അതേ രീതിയില്‍ തന്റെ സഹതാരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് രജനികാന്തിന് തിരിച്ചടിയായിരിക്കുന്നത്.

Rajinikanth, Soubin Shahir, Aamir Khan
'മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു': തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തില്‍ മലയാളത്തിന്റെ സൗബിന്‍ ഷാഹിറും ബോളിവുഡ് താരം ആമിര്‍ ഖാനും അഭിനയിക്കുന്നുണ്ട്. ഇരുവരേയും കുറിച്ച് രജനികാന്ത് പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് താരത്തിന് വിമര്‍ശനം നേടിക്കൊടുക്കുന്നത്. രജനികാന്ത് സൗബിനേയും ആമിര്‍ ഖാനേയും ബോഡി ഷെയ്മിങ് നടത്തിയെന്നാണ് വിമര്‍ശനം.

Rajinikanth, Soubin Shahir, Aamir Khan
'കൈ എത്തും ദൂരത്തി'ലെ കിഷോര്‍ തന്നെയോ ഇത്? ഫഹദിന്റേയും ധനുഷിന്റേയും അരങ്ങേറ്റത്തിന് സാക്ഷി; ഭക്ഷണത്തിന് പോലും വകയില്ലാതെ നടന്‍ അഭിനയ്

കൂലിയില്‍ ദയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൗബിനെയാണ് ലോകേഷ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് രജനി പറയുന്നത്. സൗബിന് കഷണ്ടിയാണെന്നും ഇയാളെക്കൊണ്ട് ഇത് പറ്റുമോ എന്ന് താന്‍ ചിന്തിച്ചുവെന്നുമാണ് രജനികാന്ത് പറയുന്നത്. ഈ പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നന്നും സൂപ്പര്‍ സ്റ്റാര്‍ നേരിടുന്നത്. സ്വന്തം കഷണ്ടി മറന്നാണോ സൗബിന്റെ കഷണ്ടിയെ കളിയാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം പ്രസംഗത്തില്‍ പിന്നീട് സൗബിന്‍ തന്നെ ഞെട്ടിച്ചെന്നും ഗംഭീര നടനാണെന്നും രജനികാന്ത് പറയുന്നുണ്ട്.

ആമിര്‍ ഖാനെക്കുറിച്ച് സംസാരിക്കവെ രജനി നടത്തിയ പരാമര്‍ശവും കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ആമിര്‍ ഖാന്‍ ബോളിവുഡിന്റെ കമല്‍ഹാസനാണെന്ന് പ്രശംസിക്കുന്നുണ്ട് രജനികാന്ത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുള്ളനെന്ന് വിളിച്ചതാണ് രജനിയെ വെട്ടിലാക്കുന്നത്. ബോളിവുഡില്‍ ഒരു ഭാഗത്ത് ഷാരൂഖ് ഖാനും മറുവശത്ത് സല്‍മാന്‍ ഖാനുമുണ്ട്. രണ്ടിനും നടുവില്‍ കുള്ളനായ ആമിര്‍ ഖാനും. അയാളുടെ കൂടെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാണ് രജനിയുടെ പരാമര്‍ശം.

സ്വന്തം ലുക്കിനെക്കുറിച്ചുള്ള പൊതുബോധത്തെ എപ്പോഴും പരിഹാസത്തോടെ നേരിടുന്ന രജനികാന്ത് എന്തുകൊണ്ടാണ് മറ്റുള്ളവരെ അതേതരത്തില്‍ വീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രജനികാന്ത് ആയതിനാല്‍ ആരും ഇതൊന്നും ചോദ്യം ചെയ്യില്ല. ഒരു കൈ കൊണ്ട് തല്ലുകയും മറു കൈ കൊണ്ട് തലോടുകയും ചെയ്യുകയാണ് തലൈവര്‍. 2025 ലും ബോഡി ഷെയ്മിങ് തമാശയായി കാണുന്ന രജനി ആരും എതിര്‍ക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള ഭയഭക്തി കൊണ്ടാണെന്നും ചിലര്‍ പറയുന്നുണ്ട്.

Summary

Rajinikanth gets slammed by social media for his bodyshaming remarks on Soubin Shahir and Aamir Khan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com