ബോളിവുഡിലും പവർ ഹൗസ്! റോബോട്ടിന്റെ റെക്കോ‍ര്‍ഡും തകർത്ത് കൂലി; ചിത്രം 500 കോടിയിലേക്ക്

ഇതിനോടകം തന്നെ ആ​ഗോളതലത്തിൽ 450 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Coolie
CoolieFacebook
Updated on
1 min read

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തരം​ഗം തീർത്തിരിക്കുകയാണ് രജനികാന്തിന്റെ കൂലി. ഇതിനോടകം തന്നെ ആ​ഗോളതലത്തിൽ 450 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലെ ബോക്സോഫീസ് കളക്ഷൻ കൂടി മെച്ചപ്പെട്ടാൽ ലോകമെമ്പാടുമായി ചിത്രം 500 കോടി കളക്ഷൻ നേടും. ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും എട്ട് ദിവസത്തിനുള്ളിൽ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷൻ നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത റോബോട്ട് (2010) എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ (23.84 കോടി) മറികടന്ന് രജനിയുടെ രണ്ടാമത്തെ വലിയ ഹിറ്റായി കൂലി മാറി.

ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസിൽ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തിൽ ഹിന്ദിയിൽ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം അഞ്ചാം ദിവസം 1.85 കോടി രൂപ, ആറാം ദിവസം 2 കോടി രൂപ, ഏഴാം ദിവസം 1.3 കോടി രൂപ, എട്ടാം ദിവസം 1.12 രൂപ എന്നിങ്ങനെയായിരുന്നു കളക്ഷൻ കണക്കുകൾ.

Coolie
സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും ചിരിപ്പൂരം; ധീരൻ ഒടിടിയിലും കയ്യടി നേടുമോ?

ശങ്കർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ 2.0 തന്നെയാണ് ഹിന്ദിയിൽ രജനികാന്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തിയ വാർ 2 വുമായിട്ടായിരുന്നു കൂലിയുടെ ക്ലാഷ്.

Coolie
'ശരിക്കും എല്ലാ പുരുഷൻമാരും എന്നാണോ? ആളുകളെ വെറുതേ തെറ്റിദ്ധരിപ്പിക്കരുത്'; കമന്റിന് മറുപടിയുമായി അനുപമ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷൻ ത്രില്ലറായാണ് തിയറ്ററുകളിലെത്തിയത്. ‌നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Super Star Rajinikanth movie Coolie crosses 450 crore mark worldwide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com