ബംഗലൂരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ രജനീകാന്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; പഴയകാല ഓര്‍മ്മകള്‍ അയവിറക്കി സൂപ്പര്‍താരം ( വീഡിയോ)

ബിഎംടിസി ജീവനക്കാരുമായി പത്തു മിനിറ്റോളം സംസാരിച്ച രജനീകാന്ത്, ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്തു
രജനീകാന്ത് ബിഎംടിസി ജീവനക്കൊര്‍ക്കൊപ്പം/ ട്വിറ്റര്‍
രജനീകാന്ത് ബിഎംടിസി ജീവനക്കൊര്‍ക്കൊപ്പം/ ട്വിറ്റര്‍
Updated on
1 min read

ബംഗലൂരു:  സൂപ്പര്‍താരം രജനീകാന്ത് ബംഗലൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സുഹൃത്ത് രാജ്ബഹാദൂറിനൊപ്പമാണ് രജനീകാന്ത് ബംഗലൂരുവിലെ 
ബിഎംടിസി ഡിപ്പോ നാലില്‍ എത്തിയത്. 

അപ്രതീക്ഷിതമായി സൂപ്പര്‍താരത്തെ കണ്ടതോടെ ജീവനക്കാര്‍ ആകെ അമ്പരപ്പിലായി. ബിഎംടിസി ജീവനക്കാരുമായി പത്തു മിനിറ്റോളം സംസാരിച്ച രജനീകാന്ത്, ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. 

നേരത്തെ ബിഎംടിസി കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി പഴയ ഓർമകൾ പങ്കുവെച്ചു. സിനിമയിലെത്തും മുമ്പ് രജനീകാന്ത് ബിഎംടിസിയിൽ കണ്ടക്ടറായും രാജ് ബഹദൂർ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ജയിലർ സിനിമയുടെ വിജയത്തിന് തകർപ്പൻ പിന്നാലെയാണ് രജനീകാന്ത് ബം​ഗലൂരുവിലെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com