'കാഴ്ചക്കാരെയും ടിആര്‍പിയും കൂട്ടാനുള്ള തിരക്കില്‍, മനുഷ്യത്വം നഷ്ടപ്പെട്ടു'; വിമര്‍ശനവുമായി രജിഷ വിജയന്‍

കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്
Rajisha Vijayan
Rajisha Vijayan
Updated on
1 min read

നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ തിക്കും തിരക്കമുണ്ടാക്കിയ ഓണ്‍ലൈന്‍ മീഡിയ്‌ക്കെതിരെ നടി രജിഷ വിജയന്‍. ഓണ്‍ലൈന്‍ മിഡിയക്കാരുടെ തിക്കും തിരക്കും കാരണം സലിം കുമാറിന്റെ മകന്‍ ചന്തു പൊട്ടിത്തെറിച്ചിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് രജിഷയും പ്രതികരണവുമായെത്തിയത്.

Rajisha Vijayan
'അല്‍പ്പം സ്ഥലം തരൂ എന്ന് കരയുന്ന മകന്‍, ഇരയെ ലക്ഷ്യമാക്കുന്ന കഴുകന്‍മാരെപ്പോലെ'; രൂക്ഷ പ്രതികരണവുമായി സുപ്രിയ

'ഒരു ഇതിഹാസത്തിന്റെ നഷ്ടത്തില്‍ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും കാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആര്‍.പി.യും കൂട്ടാനുള്ള തിരക്കില്‍, യഥാര്‍ത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,' എന്നാണ് രജിഷ കുറിച്ചത്.

Rajisha Vijayan
നാല് വയസ് മുതല്‍ പീഡനം, 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി; രവി മോഹനുമായുള്ള ബന്ധം; പൊട്ടിത്തെറിച്ച് കെനീഷ

നേരത്തെ നിര്‍മാതാവ് സുപ്രിയ മേനോനും പ്രതികരണവുമായെത്തിയിരുന്നു. 'വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു' എന്നാണ് സുപ്രിയ കുറിച്ചത്.

'കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകന്‍ നിലവിളിക്കുന്നു. നാം എന്തായിത്തീര്‍ന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവര്‍ത്തനമല്ല, പ്രദര്‍ശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്,' എന്നും സുപ്രിയ പറഞ്ഞിരുന്നു.

Summary

Rajisha Vijayan slams online media for creating problem at Salim Kumar's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com