'എന്റെ വിവാഹം അപകടത്തിൽ', പാപ്പരാസികൾക്കു മുൻപിൽ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്; ഓസ്കർ പ്രകടനമെന്ന് കമന്റ്, വിഡിയോ

ആദില്‍ ദുരാനിയുമായുള്ള തന്റെ വിവാഹം വിവാഹം അപകടത്തിലാണ് എന്നാണ് ഇവർ പറയുന്നത്
വിഡിയോയിൽ കരയുന്ന രാഖി സാവന്ത്/ വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോയിൽ കരയുന്ന രാഖി സാവന്ത്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

വിവാദങ്ങളിൽ നിറയാറുള്ള താരമാണ് രാഖി സാവന്ത്. ദിവസങ്ങൾക്കു മുൻപാണ് രാഖിയുടെ അമ്മ ജയ അന്തരിച്ചത്. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു മരണം. അതിനു പിന്നാലെ അമ്മയുടെ ഓർമകളുമായി നിരവധി പോസ്റ്റുകളാണ് രാഖി പങ്കുവച്ചത്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രാഖിയുടെ മറ്റൊരു വിഡിയോ ആണ് വൈറലാവുന്നത്. തന്റെ വിവാഹം അപകടത്തിലാണ് എന്നു പറഞ്ഞ് കരയുന്ന രാഖിയെയാണ് വിഡിയോയിൽ കാണുന്നത്. 

മുംബൈയിലെ അന്തേരിയിൽ നിന്ന് പകർത്തിയതാണ് ദൃശ്യം. പാപ്പരാസികൾക്കു മുൻപിൽ നിന്ന് കരയുന്ന രാഖിയെയാണ് വിഡിയോയിൽ കാണുന്നത്. ആദില്‍ ദുരാനിയുമായുള്ള തന്റെ വിവാഹം വിവാഹം അപകടത്തിലാണ് എന്നാണ് ഇവർ പറയുന്നത്. എന്റെ വിവാഹം അപകടത്തിലാണ്. എന്റെ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളുണ്ട്. എനിക്കൊന്നും മനസിലാവുന്നത്. അതുകൊണ്ട് വിവരങ്ങളൊന്നും പറയുന്നില്ല. വൈകാതെ എല്ലാം വ്യക്തമാക്കും. എന്റെ അമ്മ പോലും മരിച്ചു. നിങ്ങള്‍ക്ക് എന്നെ കൊന്നൂടെ. വിവാഹം തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് നിങ്ങള്‍ക്ക് എന്തുകിട്ടാനാണ്. ഞാന്‍ അപേക്ഷിക്കുകയാണ്. എന്റെ വിവാഹം തകര്‍ക്കരുത്.- വൈറല്‍ വിഡിയോയില്‍ രാഖി പറയുന്നു.

എന്നാൽ വിഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഓസ്കർ നൽകേണ്ട പ്രകടനമാണ് എന്നാണ് കമന്റുകൾ. കരയാൻ കാമറയ്ക്കു മുന്നിലേക്ക് വരുന്നത് എന്തിനാണെന്നും ഒരു വിഭാ​ഗം ചോദിക്കുന്നുണ്ട്. അമ്മ മരിച്ച് ദിവസങ്ങൾക്കകം നാടകവുമായി ഇറങ്ങിയത് എന്തിനാണെന്നും ചിലർ ചോദിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER