നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

ഖുര്‍ ആനില്‍ കൈവച്ചപ്പോള്‍ പോലും അവന്‍ എന്നെ തല്ലി, അവന്‍ എന്റെ പണം അപഹരിച്ചു. എന്നെ വഞ്ചിച്ചുവെന്നും രാഖി ഇന്‍സ്റ്റഗാമില്‍ കുറിച്ചു.
രാഖി സാവന്തും ആദിലും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
രാഖി സാവന്തും ആദിലും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാഖി സാവന്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം ഓഷിവാര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ബിഗ്‌ബോസ് മറാഠിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ ഫണ്ട് ഭര്‍ത്താവ് ദുരുപയോഗം ചെയ്തതായി കഴിഞ്ഞ ദിവസം രാഖി ആരോപിച്ചിരുന്നു.

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരവും നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളാണ് തന്റെ ജീവിതം നശിപ്പിച്ചത്. ഖുര്‍ ആനില്‍ കൈവച്ചപ്പോള്‍ പോലും അവന്‍ എന്നെ തല്ലി, അവന്‍ എന്റെ പണം അപഹരിച്ചു. എന്നെ വഞ്ചിച്ചുവെന്നും രാഖി ഇന്‍സ്റ്റഗാമില്‍ കുറിച്ചു. സത്യം വ്യക്തമാക്കുന്ന എല്ലാ തെളിവുകളും പൊലീസ് കൈമാറിയതായും നടി പറഞ്ഞു, 

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായ വിവരം രാഖി വെളിപ്പെടുത്തുന്നത്. മൈസൂര്‍ സ്വദേശിയാണ് ആദില്‍. 2022 ല്‍ വിവാഹിതരായെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാഖി ആദിലിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. മാത്രവുമല്ല ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് രാഖി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com