'അനശ്വരയുടെ ഫോണിന് ഇനി വിശ്രമമുണ്ടാകില്ല'; ഊരി വീണ വളയെടുത്തു നല്‍കി രാം ചരണ്‍; ആരാധകനെന്ന് നാഗ് അശ്വിനും, വിഡിയോ

ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയില്‍ നിങ്ങള്‍ക്ക് വളരെ വലിയൊരു ഭാവിയുണ്ട്
Anaswara Rajan
Anaswara Rajanവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കുകയാണ് അനശ്വര രാജന്‍. ചാംപ്യന്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വരയുടെ തെലുങ്ക് എന്‍ട്രി. ചാംപ്യന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ അനശ്വരയെ രാം ചരണ്‍ പ്രശംസ കൊണ്ട് മൂടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനശ്വരയെ തേടി ഇനി നിരവധി സിനിമകള്‍ തെലുങ്കില്‍ നിന്നും വരുമെന്നാണ് രാം ചരണ്‍ പറയുന്നത്.

Anaswara Rajan
'ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്‌തെ

ഫോട്ടോ സെഷനിടെ അനശ്വരയുടെ വള നിലത്തു വീണപ്പോള്‍ എടുത്തു കൊടുക്കുന്ന രാം ചരണിന്റെ വിഡിയോയും വൈറലാകുന്നുണ്ട്. അനശ്വരയുടെ അഭിനയ മികവിനെ അഭിനന്ദിച്ച രാം ചരണ്‍, തെലുങ്ക് പഠിച്ച് ഡബ്ബ് ചെയ്തതിനേയും പുകഴ്ത്തി സംസാരിക്കുന്നുണ്ട്.

Anaswara Rajan
'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

'അനശ്വര രാജനെ കുറിച്ച് പ്രത്യേകിച്ച് പറയണം. രണ്ട് കാര്യങ്ങള്‍ നിങ്ങളോട് തീര്‍ച്ചയായും പറയണം. ഒന്നാമത്തെ കാര്യം, ഈ സിനിമയ്ക്ക് ശേഷം നിങ്ങള്‍ക്ക് ഒരുപാട് വലിയ സിനിമകളുടെ കോളുകള്‍ വന്നുകൊണ്ടേയിരിക്കും. ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസും, ഏറ്റവും മികച്ച സംവിധായകനും നിങ്ങളെ വിളിക്കും, അതിന് വേണ്ടി തയ്യാറായി ഇരുന്നോളൂ. നിങ്ങളുടെ മുഖത്ത് വല്ലാത്തൊരു തിളക്കമുണ്ട്. അതിനൊപ്പം താങ്കളുടെ പെര്‍ഫോമന്‍സ് ആര്‍ക്കും ഇഷ്ടം തോന്നും വിധമാണ്. ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയില്‍ നിങ്ങള്‍ക്ക് വളരെ വലിയൊരു ഭാവിയുണ്ട്'' എന്നാണ് രാം ചരണ്‍ പറഞ്ഞത്.

അനശ്വരയുടെ മാതൃഭാഷ മലയാളമാണ്. എന്നിട്ടും തെലുങ്ക് ഭാഷ പഠിച്ച്, മനസിലാക്കി കഥാപാത്രത്തിന് വേണ്ടി അവര്‍ തന്നെ ഡബ്ബ് ചെയ്തു. തന്റെ ജോലിയില്‍ എത്രത്തോളം ഡെഡിക്കേറ്റഡ് ആണ് അനശ്വര എന്ന് അതിലൂടെ വ്യക്തമാണ്. ഇക്കാലത്ത് എത്ര നായികമാര്‍ അങ്ങനെയുണ്ടെന്ന് അറിയില്ല. നിങ്ങളുടെ ഡെഡിക്കേഷനും പാഷനും എന്നെ അത്രയധികം ഇംപ്രസ് ചെയ്യിച്ചു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്നും രാം ചരണ്‍ പറഞ്ഞു.

കല്‍ക്കിയുടെ സംവിധായകന്‍ നാഗ് അശ്വിനും അനശ്വരയെ പ്രകീര്‍ത്തിച്ചു സംസാരിക്കുന്നുണ്ട്. താന്‍ അനശ്വരയുടെ ആരാധകനാണ്. ഈ സിനിമ റിലീസ് ചെയ്യുന്നതോടെ നിങ്ങള്‍ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോവുക എന്നായിരുന്നു നാഗ് അശ്വിന്‍ പറഞ്ഞത്.

Summary

Ram Charan praises Anaswara Rajan at Champion trialer launch. Says big producers and director will be calling her after the release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com