'പലിശയ്ക്ക് ലോണെടുത്ത് കൊടുത്താല്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകും; ഒരു കിണയും അറിയാതെ മോട്ടിവേറ്റര്‍മാര്‍': പിഷാരടി

പത്ത് വയസുള്ള ചെക്കന്‍ നിന്ന് മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് ജീവിതാനുഭവമുണ്ടായിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല.
Ramesh Pisharody
Ramesh Pisharodyഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയിലെ മോട്ടിവേഷന്‍ സ്പീക്കര്‍മാരെക്കുറിച്ച് രമേശ് പിഷാരടി. ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ സ്പീക്കിംഗ് കേട്ട് ഇറങ്ങിത്തിരിച്ചാല്‍ പെട്ടുപോകുമെന്നാണ് രമേശ് പിഷാരടി പറയുന്നത്. ക്യു സ്റ്റുഡിയോ പങ്കുവച്ച അഭിമുഖത്തിലാണ് രമേശ് പിഷാരടിയുടെ പ്രതികരണം. മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

Ramesh Pisharody
'കണ്ടയുടന്‍ എഴുന്നേറ്റ് നില്‍ക്കണം'; അല്ലുവിനെ കാണുമ്പോള്‍ പാലിക്കേണ്ട 42 നിയമങ്ങള്‍ സത്യമോ? ശിവ ഹരിഹരന്‍ പറയുന്നു

''മോട്ടിവേഷന്‍ മുട്ടി എന്നാണ് ആളുകള്‍ മരിക്കുക എന്ന് അറിഞ്ഞാല്‍ മതി. അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ഒരു പത്ത് വയസുള്ള ചെക്കന്‍ നിന്ന് മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ്, എന്ത് ജീവിതാനുഭവമുണ്ടായിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലാവില്ല അവന്‍ ജീവിക്കാന്‍ പോകുന്നത്. അത്തരക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും നമ്മള്‍ കേള്‍ക്കേണ്ടതില്ല'' പിഷാരടി പറയുന്നു.

Ramesh Pisharody
'എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം'; ഇഷ്ട നേതാവ് മോദിയെന്ന് താപ്‌സി പന്നു; മറുപടി വൈറല്‍, വിഡിയോ

മോട്ടിവേഷന്‍ തരുന്ന ആളുകള്‍ പറയുന്ന കാര്യമാണ് പാഷന് പിന്നാലെ പോവുകയെന്നത്. പക്ഷെ നിങ്ങള്‍ക്ക് പാഷനുള്ള സ്ഥലവും പ്രതിഭയുള്ള സ്ഥലവും ഒന്നല്ലെങ്കില്‍ പെട്ടുപോകും. ഫോര്‍മുല വണ്‍ റേസിങ് നടക്കുന്ന ട്രാക്കില്‍ ഓട്ടോറിക്ഷ കൊണ്ടു പോകുന്ന അവസ്ഥയായിരിക്കും അത്. ഇത്തരത്തിലുള്ള മോട്ടിവേഷന്‍ കൊണ്ട് നിങ്ങള്‍ തെറ്റായ ദിശയിലേക്ക് പോകും. കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്നതല്ല അത് പൊട്ടിച്ചിട്ട് എവിടെ പോകും എന്നതിലാണ് കാര്യം എന്നും അദ്ദേഹം പറയുന്നു.

ലോകത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ ഒരു കിണയും അറിയാത്തവന്മാരാണ് മോട്ടിവേറ്റ് ചെയ്യുന്നത്. അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷന്‍. ഒമ്പതര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്ത് കൊടുത്താല്‍ ഇവര്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്കു പോകുന്നത് കാണിച്ചു തരാം എന്നും രമേശ് പിഷാരടി പറയുന്നുണ്ട്.

Summary

Ramesh Pisharody slams motivation speakers in social media. Says they have no idea about life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com