'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'

'പക്ഷേ ഞാൻ നന്നായി കഠിനാധ്വാനം ചെയ്യും'.
Ramzan Muhammed
Ramzan Muhammedവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായെത്തി ബി​ഗ് സ്ക്രീനിലെത്തിയ താരമാണ് റംസാൻ മുഹമ്മദ്. ജിയോ​ ​ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്ന 'ലൗ ഓൾവേയ്സ്' ആണ് റംസാന്റേതായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന വെബ് സീരീസ്. ജയസുധ, ജയപ്രകാശ്, ​ഗൗരി കിഷൻ തുടങ്ങിയവരും സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തനിക്കത്ര കഴിവൊന്നുമില്ലെന്ന് താനെപ്പോഴും സ്വയം പറയാറുണ്ടെന്നും, പക്ഷേ താൻ നന്നായി കഠിനാധ്വാനം ചെയ്യുന്ന ആളാണെന്നും പറയുകയാണ് റംസാൻ. ലൗ ഓൾവേയ്സ് സീരീസിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു റംസാൻ.

"ഞാനെപ്പോഴും എന്റെ കരിയറിന് പ്രാധാന്യം കൊടുക്കുന്നയാളാണ്. ഡാൻസ്, അഭിനയം അതുപോലെ എന്നെ സന്തോഷിപ്പിക്കുന്ന എന്താണോ അത് ചെയ്യാനാണ് എനിക്കിഷ്ടം. സിനിമ എന്റെ ഒരുപാട് നാളത്തെ ആ​ഗ്രഹമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ എപ്പോഴും എന്നോട് തന്നെ പറയാറുണ്ട്, എനിക്ക് അത്ര വലിയ കഴിവൊന്നുമില്ലെന്ന്.

എനിക്കത്ര കഴിവൊന്നുമില്ല, പക്ഷേ ഞാൻ നന്നായി കഠിനാധ്വാനം ചെയ്യും. കഠിനാധ്വാനം ചെയ്യേണ്ടതെങ്ങനെയാണെന്നും കാര്യങ്ങൾ എങ്ങനെ പിന്തുടരണമെന്നും എനിക്കറിയാം. ഞാനെപ്പോഴും അപ്ഡേറ്റാണ്. മമ്മൂട്ടി സാറിനെ പോലെ എനിക്ക് പ്രചോദനമായിട്ടുള്ള കുറച്ചാളുകളെ ഞാൻ ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ട്, കാര്യങ്ങൾ ഒരു വിധം നന്നായി ചെയ്യാൻ കഴിയുന്ന ഒരാളാണ് ഞാൻ.

എനിക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അതിനുള്ള മറ്റൊരു വഴി കണ്ടെത്താൻ കഴിയുമെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. എപ്പോഴും ഞാൻ അങ്ങനെയാണ്, എനിക്ക് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, അത് ചെയ്യാനുള്ള മറ്റൊരു വഴി ഞാൻ കണ്ടെത്തും. ഒരുപക്ഷേ, അനുഭവങ്ങളിലൂടെ എനിക്ക് കൂടുതൽ കഴിവ് നേടാനാകും".- റംസാൻ പറഞ്ഞു.

"മൈം, മോണോആക്ട്, ഡാൻസ് ഇതിലൂടെയാണ് ഞാൻ വരുന്നത്. ആളുകൾക്ക് എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ അറിയൂ, അതാണ് പ്രശ്നം. ഞാൻ‌ അ‍ഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ മോണോആക്ട് ചെയ്യുന്നതാണ്. അവിടം മുതലേ എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്.

മലയാളത്തിൽ ഒരു മൂന്നാല് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. 'ഭീഷ്മപർവ'ത്തിൽ ഒരു ഡാൻസ് മാത്രമാണ് ഞാൻ ചെയ്തത്. 'റൈഫിൾ ക്ലബ്ബ്', 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഈ രണ്ട് സിനിമകളും എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്".- റംസാൻ കൂട്ടിച്ചേർത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ramzan Muhammed
ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചു; പ്രാര്‍ത്ഥിച്ചത് പോലെ വന്ന അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍: ചാലി പാല
Ramzan Muhammed
'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്
Ramzan Muhammed
'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്
Summary

Ramzan Muhammed talks about his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Napoleon
Ahaana Nimish Wedding Film
Sathyan Anthikad, Sreenivasan
Arvind Swamy
X

FOLLOW US

ON GOOGLE DISCOVER