'നിന്റെ സംസാരം കൂടുന്നുണ്ട്'; ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍, വിഡിയോ

ആലിയ ഭട്ടിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും സംരക്ഷിച്ചു കൊണ്ട് കാറിന് അടുത്തേക്ക് പോകുന്ന രണ്‍ബീറിനേയും വിഡിയോയില്‍ കാണാം.
Ranbir Kapoor
Ranbir Kapoor
Updated on: 
1 min read

ഓണ്‍ലൈന്‍ മീഡിയ്‌ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍. ഭാര്യയും നടിയുമായ ആലിയ ഭട്ട്, നടന്‍ വിക്കി കൗശല്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു രണ്‍ബീര്‍. താരങ്ങള്‍ മാധ്യമങ്ങളുടെ കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ബന്‍സാലി ഒരുക്കുന്ന, രണ്‍ബീറും ആലിയയും വിക്കിയും പ്രധാന വേഷങ്ങളിലെത്തുന്ന ലവ് ആന്റ് വാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത് വന്നത്. പിന്നാലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നാലു പേരും. പരിപാടിയ്ക്ക് പുറത്ത് വന്ന താരങ്ങള്‍ കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം നാലു പേരും ഒരുമിച്ച് നിന്നായിരുന്നു പോസ് ചെയ്തത്. പിന്നീട് ബന്‍സാലി ഒഴിഞ്ഞു മാറി. എന്നാല്‍ രണ്‍ബീര്‍ സംവിധായകനെ വീണ്ടും പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഫോട്ടോ സെഷന്‍ അവസാനിക്കവെ ഫോട്ടോഗ്രാഫറന്മാരില്‍ ഒരാള്‍ രണ്‍ബീറിനോട് ഉച്ചത്തില്‍ വീണ്ടും വിക്കിയ്ക്കും ആലിയയ്ക്കുമൊപ്പം പോസ് ചെയ്യാന്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു. ഇതോടെയാണ് രണ്‍ബീര്‍ കുപിതനാകുന്നത്.

''നീ വല്ലാത്ത സംസാരിക്കുന്നുണ്ട്'' എന്ന് ഫോട്ടോഗ്രാഫറോട് രണ്‍ബീര്‍ പറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആലിയ ഭട്ടിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും സംരക്ഷിച്ചു കൊണ്ട് കാറിന് അടുത്തേക്ക് പോകുന്ന രണ്‍ബീറിനേയും വിഡിയോയില്‍ കാണാം.

അതേസമയം പിരിയഡ് റൊമാന്റിക് ചിത്രമാണ് ലവ് ആന്റ് വാര്‍. ചിത്രത്തില്‍ വിക്കിയും രണ്‍ബീറും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായിട്ടാണ് അഭിനയിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണ് ചിത്രമെന്നാണ് സൂചന. ഈ ചിത്രത്തിന് പിന്നാലെ രാമനായി അഭിനയിക്കുന്ന രാമായണ ആണ് രണ്‍ബീറിന്റേതായി അണിയറയിലുള്ള ചിത്രം.

Ranbir Kapoor
'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി
Ranbir Kapoor
'അമ്മച്ചി ലുക്ക് ആയല്ലോ'; അതിരുവിട്ട ബോഡി ഷെയ്മിങ്; മേക്കോവറിലൂടെ മറുപടി നല്‍കി ഗൗരി കൃഷ്ണന്‍
Ranbir Kapoor
'വിജയ്‌യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'
Summary

Ranbir Kapoor yells at a photographer as he goes out with Alia Bhatt and Vicky Kaushal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com