'വിജയ്‌യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

അതുകൊണ്ട് പുതിയതായി വരുന്നവർക്ക് നമ്മളൊരു ​ഗ്യാപ് കൊടുക്കണം.
Roja, Vijay
Roja, Vijayവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച് വലിയ സ്ഥാനമാനങ്ങൾ നൽകുന്നത് താൻ തമിഴ്നാട്ടിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് നടി റോജ. തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ ഭരണത്തെ വിലയിരുത്തണമെങ്കിൽ ആറ് മാസമെങ്കിലും വേണമെന്നും നടി പറഞ്ഞു. വിജയ് ജനങ്ങൾക്ക് കൊടുത്ത വാ​ഗ്ദാനങ്ങളെല്ലാം പാലിച്ച്, കഴിവ് തെളിയിച്ചാൽ മാത്രമേ, മറ്റു സംസ്ഥാനങ്ങളിൽ പോയാലും ടിവികെയ്ക്ക് വില ഉണ്ടാവുകയുള്ളൂവെന്നും റോജ വ്യക്തമാക്കി. ​

ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "ഞാൻ തോറ്റപ്പോൾ എല്ലാവരും വിചാരിച്ചിരുന്നു ഞാൻ ടിവികെയിലേക്ക് പോകുമെന്ന്. ഞാൻ തമിഴ്നാട്ടിൽ പോകുമെന്നും തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നൊക്കെ കുറേ പേർ പറഞ്ഞിരുന്നു. ഞാൻ പോയില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമാ മേഖലയിൽ നിന്ന് വന്ന് വിജയ് മുഖ്യമന്ത്രിയായതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട്. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമാ മേഖലയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയായതിൽ ഞങ്ങൾക്ക് അഭിമാനവും അതുപോലെ സന്തോഷവുമുണ്ട്. അത്രയേ ഉള്ളൂ. നല്ല കാര്യങ്ങൾ ചെയ്താൽ തീർച്ചയായും നമ്മൾ അഭിനന്ദിക്കും.

ശരിയായിട്ടല്ല കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ, അത് ശരിയല്ലെന്ന് പറഞ്ഞിട്ട് കാര്യങ്ങൾ ചെയ്യാൻ പറയും. വിജയ്ക്ക് പക്ഷേ മുൻപ് രാഷ്ട്രീയത്തെ പറ്റി വലുതായി അറിയില്ലായിരുന്നു. എംജിആറും ജയലളിതയുമൊക്കെ ആദ്യമേ തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭരണരീതികൾ എങ്ങനെയൊക്കെയാണ് എന്നൊക്കെ അറിയാമായിരുന്നതു കൊണ്ട്, മുഖ്യമന്ത്രി ആയിട്ടും അവർ വിജയിച്ചു.

വിജയ് ഇപ്പോഴാണ് വരുന്നത്. നൂറ് ദിവസം പോലുമായിട്ടില്ല. കാര്യങ്ങളൊന്നും വലുതായി അറിയാതെ വന്നതു കൊണ്ട് നമ്മൾ അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കണം. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്യാനായി. ഒരു ആറ് മാസം കൊടുക്കണം അദ്ദേഹത്തിന്. പെട്ടെന്ന് വന്നിട്ട് അത് ചെയ്യ്, ഇത് ചെയ്യ് എന്നൊന്നും പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ലല്ലോ. പത്ത് മുപ്പത് വർഷം മുൻപ് വന്നവർക്ക് പോലും എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ട് പുതിയതായി വരുന്നവർക്ക് നമ്മളൊരു ​ഗ്യാപ് കൊടുക്കണം. ഇപ്പോൾ ആരാധകർക്ക് അദ്ദേഹത്തിനോടുള്ള സ്നേഹത്തിന്റെ പുറത്താണ് എല്ലാവരും വോട്ട് ചെയ്തിരിക്കുന്നത്. വിജയ്‌യുടെ സിനിമകൾ തന്നെ പലതും, ജനങ്ങൾക്ക് വേണ്ടി പോരാടുന്നതാണ്. എന്തെങ്കിലും പ്രശ്നത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതുമൊക്കെയാണ്. അത് ആദ്യം തമിഴ്നാട്ടിൽ നിലനിർത്തണം.

അദ്ദേഹം ജനങ്ങൾക്ക് കൊടുത്ത വാ​ഗ്ദാനങ്ങളെല്ലാം പാലിച്ച്, കഴിവ് തെളിയിച്ചാൽ മാത്രമേ, മറ്റു സംസ്ഥാനങ്ങളിൽ പോയാലും ഒരു വില ഉണ്ടാവുകയുള്ളൂ. ആദ്യം തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പാർട്ടി വേരുറപ്പിക്കണം. എന്നിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായിരിക്കും നല്ലത്. വിജയ്‌യുടെ ഡാൻസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രഭുദേവ, പ്രഭു, വിജയ് ...അങ്ങനെയാണ്. കുട്ടികളെ പോലെ ക്യൂട്ട് ആണ് അദ്ദേഹം.

ഇപ്പോൾ തന്നെ അടുത്തിടെ അജിത്തിനെ കാണാൻ പോയപ്പോൾ ഓടി ചെന്ന് കെട്ടിപിടിക്കുന്ന വിഡിയോ കണ്ടില്ലേ. അത് അദ്ദേഹത്തിന്റെ സ്റ്റൈലാണ്. നന്നായി ഡാൻസ് കളിക്കുന്നവർക്കൊപ്പം ഡാൻസ് ചെയ്യുമ്പോൾ നമുക്കും ഒരു സന്തോഷം തോന്നും.

സിനിമയായാലും ശരി, രാഷ്ട്രീയമായാലും ശരി, പുറത്തു നിന്ന് വരുന്നവർ തമിഴ്നാട്ടിൽ സൂപ്പർ സ്റ്റാർ ആയിട്ടുണ്ട്, മുഖ്യമന്ത്രിയായിട്ടുണ്ട്. അത് ഞാൻ തമിഴ്നാട്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ. അത് തമിഴ്നാട്ടിലുള്ളവരുടെ വലിയ മനസാണ്. അത് മറ്റു സംസ്ഥാനങ്ങളിലൊന്നും ഞാൻ കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും അങ്ങനെയൊരു സംഭവം അവർ സമ്മതിക്കില്ല".- റോജ പറഞ്ഞു.

Roja, Vijay
തിരക്കിട്ട് തിയേറ്ററിലേക്ക് ഓടണ്ട, ജസ്റ്റിന്‍ ചേട്ടനും ആഷ്‌ലിയും വീട്ടിലേക്ക് വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലേക്ക്
Roja, Vijay
'വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന്‍ ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള്‍ അവര്‍ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന്‍ പോളി
Roja, Vijay
'ചോദ്യങ്ങൾ പേടിച്ചിട്ടല്ല; പെട്ടെന്ന് ഇത്രയും കാമറ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'
Summary

Roja opens up about TVK and Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com