കരിയറിന്റെ തുടക്കത്തിൽ ഒരു നിർമാതാവ് തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗ. പത്തൊൻപതാം വയസിലാണ് താരം പീഡനത്തിന് ഇരയാകുന്നത്. ഇതിന്റെ മാനസികാഘാതം വർഷങ്ങൾക്കിപ്പുറവും തന്നെ പിന്തുടരുന്നുണ്ടെന്നുമാണ് ഗാഗ പറയുന്നു. ആപ്പിൾ ടിവി പ്ലസിന്റെ സിരീസ് ആയ 'ദി മി യു കാണ്ട് സീ'യിലാണ് കണ്ണീരോടെ തുറന്നു പറച്ചിൽ നടത്തിയത്. എന്നാൽ തന്നെ പീഡിപ്പിച്ച ആളുടെ പേര് പുറത്തുവിടാൻ താരം തയാറായില്ല.
"എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവർത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിർനമാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോയി. അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന്, വീണ്ടും വീണ്ടും അവർ ഇതെന്നോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. ഞാൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. ഗർഭിണിയായ എന്നെ ആ നിർമാതാവ് എന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി, മാസങ്ങളോളം താൻ സ്റ്റുഡിയോയിൽ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വർഷങ്ങൾക്കിപ്പുറമാണ് മാനസികമായി തകർന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയത്.- ലേഡി ഗാഗ പറഞ്ഞു.
ഇത് ലേഡി ഗാഗയെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറിലേക്ക് എത്തിച്ചു. തന്റെ മാനസിക നില തകർന്നുവെന്നും വർഷങ്ങളോളം താൻ പഴയ ആ പെൺകുട്ടിയായിരുന്നില്ലെന്നും ഗാഗ വ്യക്തമാക്കി. നിങ്ങൾ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാൻ യോഗ്യതയില്ലാത്തവളാണ് നീയെന്ന് ഓർമിപ്പിക്കുകയും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ മാനസികനിലയിൽ നിന്നും രക്ഷതേടാൻ രണ്ടര വർഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നെന്നും അവിചാരിതമായി മനസിലേക്ക് വീണ്ടുമെത്തുന്ന ഓർമ്മയുടെ നടുക്കത്തിൽ പിന്നീടും പെട്ടുപോയിട്ടുണ്ട്.
എന്നാൽ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് മുപ്പത്തിയഞ്ചുകാരിയായ ഗാഗ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയെ ഒരിക്കൽ കൂടി കാണാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാൽ തന്നെ ആ പേര് താൻ ഇനിയും സമൂഹത്തിന് മുന്നിൽ നിന്നും മറച്ചുവെക്കുമെന്നും ഗാഗ പറഞ്ഞു. സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഈ തുറന്നുപറച്ചിലെന്നും താരം വ്യക്തമാക്കി. ഇത്തരത്തിലുള്ള പീഡനത്തിന് ഇരയായവർ ഹൃദയം തുറന്നു സംസാരിക്കണമെന്നും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates