'ആദ്യം അവർ എന്നെ കളിയാക്കി, ഇപ്പോൾ എനിക്ക് സംസ്ഥാനം ഒരു അവാർഡ് തന്നു'; ശ്രദ്ധേയമായി രശ്മികയുടെ വാക്കുകൾ

ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു.
Rashmika Mandanna
Rashmika Mandannaഎക്സ്
Updated on
1 min read

2025 ലെ തെലങ്കാന ​ഗദ്ദർ ഫിലിം പുരസ്കാരത്തിൽ മികച്ച നടിയായി രശ്മിക മന്ദാനയെ തിരഞ്ഞെടുത്തു. ദ് ​ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രശ്മികയെ തേടി പുരസ്കാരമെത്തിയത്. അവാർഡ് ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു കൊണ്ട് രശ്മിക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

"ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു. നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു. ഞാൻ വളരെ ദൂരം പിന്നിട്ടിരിക്കുന്നു".- രശ്മിക പറഞ്ഞു.

കരിയറിലുടനീളം ക്രൂരമായ വിമർശനങ്ങളും ട്രോളുകളും രശ്മികയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരിലും അഭിനയത്തിന്റെ പേരിലും, നടിയുടെ സ്വകാര്യ ജീവിതം പോലും ആളുകൾ ട്രോളുകൾക്ക് വിഷയമാക്കി. അതെല്ലാം മറികടന്നാണ് അവർ മുൻനിരതാരമായത് എന്നാണ് പലരും ഇതിന് പിന്നാലെ എക്സിൽ കുറിക്കുന്നത്.

പുരസ്‌കാരം സ്വീകരിക്കാൻ രശ്മികയുടെ ഭർത്താവ് വിജയ്‌ ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക എത്തിയത്. പുരസ്‌കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവരകൊണ്ട തന്റെ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു. സന്തോഷവും അഭിമാനവും എന്നായിരുന്നു വിജയ് കുറിച്ചത്.

Rashmika Mandanna
'വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ ആസിഫിന് പറയാമായിരുന്നു; പക്ഷേ ആ നിലപാടിലൂടെ അദ്ദേഹത്തോടുള്ള സ്നേഹം എനിക്ക് കൂടി'

ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദ് ഗേൾഫ്രണ്ട്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Rashmika Mandanna
'പിഷാരടിയുടെ പോസ്റ്റർ അല്ലേ മതിലിൽ ?'; 'മട്ടാഞ്ചേരി മാഫിയ' ടൈറ്റിൽ പോസ്റ്ററിനുള്ളിലെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.

Summary

Cinema News: Rashmika Mandanna after receiving Telangana Gaddar film awards 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com