'ദൈവം എനിക്ക് തന്ന സമ്മാനം'; രവി മോഹന്റെ വാക്കു കേട്ട് കണ്ണു നിറഞ്ഞ് കെനീഷ

ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ ഒരാളുണ്ടാകും.
Keneeshaa Francis, Ravi Mohan
Keneeshaa Francis, Ravi Mohanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പുതിയ നിർമാണ കമ്പനി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് നടൻ രവി മോഹൻ (ജയം രവി). ചെന്നൈയിൽ വച്ച് നടന്ന തന്റെ പ്രൊഡക്ഷൻ ഹൗസ് ഉദ്ഘാടനത്തിന് രവി മോഹൻ വേദിയിൽ സംസാരിച്ച കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ​ഗായിക കെനീഷ ഫ്രാൻസിസിനേക്കുറിച്ചായിരുന്നു നടൻ വാചാലനായത്.

"ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ ഒരാളുണ്ടാകും. നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു സമയം വരും, അപ്പോൾ ശരിക്കും അങ്ങനെ ഒരാൾ ഉണ്ടോ എന്നൊക്കെ നമുക്ക് മനസിലാകും. അങ്ങനെയൊരു കാലം ആർക്കും വരരുതെന്നാണ് ഞാൻ എപ്പോഴും പ്രാർഥിക്കാറ്.

പക്ഷേ അത് വരുമ്പോൾ, നിങ്ങൾ എത്രത്തോളം അനു​ഗ്രഹിക്കപ്പെട്ടയാളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇന്ന് എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഇന്ന് ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും നന്ദി അല്ലാതെ എനിക്ക് പറയാൻ മറ്റൊന്നുമില്ല. കെനീഷ ഇല്ലാതെ ഈ പരിപാടി സാധ്യമാകില്ലായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് അവൾ മുഴുവൻ പരിപാടിയും ഒരുക്കിയത്.

ഇത്രയധികം ആളുകൾ എനിക്ക് വേണ്ടിയുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മൾ ജീവിതത്തിൽ നിശ്ചലമായി പോകുമ്പോൾ ദൈവം മറ്റൊരു രൂപത്തിൽ അതിനൊരു പരിഹാരം കാണിച്ചു തരും. എനിക്ക് ആ സമ്മാനം കെനീഷയാണ്, എന്നെത്തന്നെ മനസ്സിലാക്കാൻ എന്നെ സഹായിച്ചവളാണ്. എല്ലാവരുടെയും ജീവിതത്തിൽ അവളെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു".- രവി മോഹൻ പറഞ്ഞു.

Keneeshaa Francis, Ravi Mohan
പഥേർ പാഞ്ചാലി @ 70; ഉള്ളുലയ്ക്കുന്ന പാതയുടെ സംഗീതം

രവി മോഹന്റെ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞിരിക്കുന്ന കെനീഷയെയും വിഡിയോയിൽ കാണാം. ആർതി രവിയുമായുള്ള രവി മോഹന്റെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെയാണ് ​ഗായിക കെനീഷ ഫ്രാൻസിസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ ആകുന്നത്. രവിയും കെനീഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Keneeshaa Francis, Ravi Mohan
'മോര്‍ച്ചറിയില്‍ വച്ച് അബിയെ തൊട്ടപ്പോള്‍, ദിലീപ് സിനിമയുടെ ഷൂട്ടിനിടെ പറയാതെ പോയി'; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും പ്രതികരിക്കുകയും ചെയ്തു. അടുത്തിടെ ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കാൻ കെനീഷയും രവി മോഹനും ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകാൻ തുടങ്ങിയത്.

Summary

Cinema News: Actor Ravi Mohan has heaped praise on his companion Keneeshaa Francis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com