'കൂലി കണ്ടിട്ട് ജെൻ സി അടക്കം കുറ്റം പറഞ്ഞു, പക്ഷേ ഞാൻ ഒറ്റയിരിപ്പിനാണ് സിനിമ കണ്ടത്'; പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

ഒടിടിയിലെത്തിയപ്പോഴും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേരിടേണ്ടി വന്നത്.
Coolie, Ravichandran Ashwin
Coolie, Ravichandran Ashwinഫെയ്സ്ബുക്ക്
Updated on
1 min read

വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്കെത്തിയ രജനികാന്ത് ചിത്രമായിരുന്നു കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തിയറ്ററിൽ പരാജയമായി മാറി. ഓ​ഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രജനികാന്തിന്റെ കഥാപാത്രത്തിന് ഉൾപ്പെടെ വൻതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഒടിടിയിലെത്തിയപ്പോഴും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ ഇത്തരം അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കൂലി വന്നപ്പോൾ ജെൻ സി കുട്ടികളടക്കം സോഷ്യൽ മീഡിയയിൽ പറഞ്ഞത് സിനിമ അത്ര പോരാ, നന്നായിട്ടില്ലെന്നാണ്.

Coolie, Ravichandran Ashwin
വല്ല ഏലിയന്‍സോ കൊറോണയോ വന്നാല്‍ മനുഷ്യന്‍ മതം വിട്ട് ഒന്നാകും, അത് കഴിഞ്ഞാല്‍ വീണ്ടും വേര്‍ തിരിയും: മീനാക്ഷി അനൂപ്

ആ സമയത്ത് സോഷ്യൽ മീഡിയ തുറന്നാൽ കൂലി സിനിമ മാത്രമായിരുന്നു. ആ സിനിമ ഇഷ്ടപ്പെട്ടേ ഇഷ്ടപ്പെട്ടില്ലേ എന്നുള്ളതല്ല, ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഒടിടിയിൽ വന്നപ്പോഴാണ് ഞാൻ ആ സിനിമ കണ്ടത്. ഒറ്റ ഇരിപ്പിനാണ് ഞാൻ കൂലി കണ്ട് തീർത്തത്. ഒടിടിയിൽ ഏത് സിനിമയും കാണുന്നതിന്റെ എന്റെ മാനദണ്ഡം അതാണ്.

Coolie, Ravichandran Ashwin
'ഞങ്ങളുടെ ഇമോഷൻസിനെ തൊട്ട് കളിക്കരുത്'; ധുരന്ധറിനെക്കുറിച്ച് ശ്രദ്ധ കപൂർ

കൂലിയിൽ എനിക്ക് കാര്യമായ തെറ്റുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിനിമ കണ്ടതിനുശേഷം, ഓൺലൈൻ അഭിപ്രായങ്ങൾ എന്നെ സ്വാധീനിച്ചോ എന്ന് ഞാൻ സ്വയം ചോദിച്ചു.”- അശ്വിൻ പറഞ്ഞു. രജനികാന്തിനെ കൂടാതെ നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ആമിർ ഖാൻ, പൂജ ഹെഗ്‌ഡെ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തി.

Summary

Cinema News: Former Cricketer Ravichandran Ashwin reacting to the criticism for Rajinikanth’s Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com