കയ്യിൽ കുപ്പിവള, മഞ്ഞ കോട്ടൺ സാരിയിൽ അണിഞ്ഞൊരുങ്ങി രമ്യ നമ്പീശൻ; ചിത്രങ്ങൾ

മഞ്ഞ സാരിയിൽ നിൽക്കുന്ന ഫോട്ടോഷൂട്ടാണ് ചിത്രം ആരാധകർക്കായി പങ്കുവെച്ചത്
രമ്യ നമ്പീശൻ/ ട്വിറ്റർ
രമ്യ നമ്പീശൻ/ ട്വിറ്റർ
Updated on
2 min read

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന നടിയാണ് രമ്യ നമ്പീശൻ. അഭിനയത്തിൽ മാത്രമല്ല സം​ഗീത രം​ഗത്തും താരം സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. മഞ്ഞ സാരിയിൽ നിൽക്കുന്ന ഫോട്ടോഷൂട്ടാണ് ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.

നീല പ്രിന്റഡ് വർക്കിലുള്ള മഞ്ഞ കോട്ടൻ സാരിയിൽ അതിസുന്ദരിയാണ് താരം. ഹൈ നെക്കിലുള്ള ബ്ലൈസാണ് വേഷത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഇതിനൊപ്പം വിവിധ നിറങ്ങളിലുള്ള കുപ്പിവളകളും താരം അണിഞ്ഞിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ജിമുക്കയും മനോഹരമാണ്. മഞ്ഞ സാരിയിൽ ചമഞ്ഞൊരുങ്ങി നടക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ.

കുഞ്ചാക്കോ ബോബനൊപ്പം അഞ്ചാം പാതിരയിലാണ് രമ്യ അവസാനമായി എത്തിയത്. തമിഴിൽ സിനിമ മേഖലയിലും സജീവമാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com