

സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന വിമര്‍ശങ്ങള്‍ക്കെതിരെ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ റെന ഫാത്തിമ. ഈയ്യടുത്ത് ഒരു സ്ത്രീയ്‌ക്കെതിരെ റെന പങ്കുവച്ച കമന്റ് വിവാദമായിരുന്നു. സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് നല്‍കിയ മറുപടിയാണ് വിവാദമായത്. പിന്നാലെ റെന മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം അവസാനിച്ചില്ല.
തന്റെ അക്കൗണ്ട് പൂട്ടിക്കാനും തനിക്കെതിരെ കേസെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നതായുമാണ് റെന പറയുന്നത്. തന്നെ ജയിലില്‍ അടയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റെന ഫാത്തിമ പറയുന്നത്. ആ വാക്കുകളിലേക്ക്:
''നാളെ ഈ അക്കൗണ്ടിലൂടെ നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം മാസ്റ്റ് റിപ്പോര്‍ട്ടിങിലൂടെ ഇത് ബാന്‍ ചെയ്യപ്പെട്ടേക്കാം. ഒരോ ദിവസവും, എന്റെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളുണ്ടാക്കുകയാണ് റെഡ്ഡിറ്റേഴ്‌സ്. എന്നെ ക്യാന്‍സല്‍ ചെയ്യാന്‍ ബ്രാന്റുകള്‍ക്ക് മെയില്‍ ചെയ്യുന്നു. എനിക്ക് ഭീഷണ സന്ദേശങ്ങള്‍ അയക്കുക വരെ ചെയ്യുന്നുണ്ട് (അതാണ് ഏറ്റവും മോശം).
ഇതിന് മുമ്പൊരിക്കലും ഇത്രയും ഭയം തോന്നിയിട്ടില്ല. ഇവര്‍ എന്റെ സകല ഊര്‍ജവും ഊറ്റിയെടുക്കുകയാണ്. എനിക്ക് ഒരു തെറ്റുപറ്റി. അതിന് മാപ്പ് ചോദിക്കുകയും ചെയ്തു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കിപ്പോള്‍ അറിയില്ല. ഏഴ് ദിവസമായി ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ കരച്ചില്‍ തന്നെയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധ മാറ്റാനും, നിങ്ങളുടെ മുന്നില്‍ ഞാന്‍ ഓക്കെയാണെന്ന് ഭാവിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷെ അല്ല. ഞാന്‍ ശരിക്കും ഓക്കെയല്ല.
ഏറ്റവും മോശം കാര്യം എന്തെന്നോ? അക്കൗണ്ട് ബാന്‍ ആകുന്നതില്‍ എനിക്ക് കുഴപ്പമില്ല. എന്റെ കയ്യില്‍ വേറെ രണ്ട് അക്കൗണ്ടുണ്ട്. പക്ഷെ കുറേ ആളുകള്‍ ഇത് കണ്ടിട്ട് വേറെ രീതിയില്‍ നരേറ്റീവുണ്ടാക്കി ട്വിസ്റ്റ് ചെയ്യുകയാണ്. എന്തിനാണ് റേസിസ്റ്റ് എന്നൊക്കെ വിളിക്കുന്നത്. അത് കേള്‍ക്കുമ്പോഴാണ് ശരിക്കും വേദനിക്കുന്നത്. എനിക്കൊരു തെറ്റ് പറ്റി. ഞാനത് അംഗീകരിച്ചു. എന്നെക്കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്തു. ചില റെഡ്ഡിറ്റേഴ്‌സ് എന്നെ ജയിലിലാക്കാന്‍ കളിക്കുന്നുണ്ട്. നിങ്ങളുടെ ഈ കമന്റുകള്‍ കേള്‍ക്കുന്നതിലും ഭേദം ജയിലില്‍ പോയിരിക്കുന്നതാണ്. കാര്യമായിട്ട് പറയുകയാണ്. വല്ലാത്ത ഭീഷണികളാണ്.
എന്റെ അക്കൗണ്ട് പൂട്ടിക്കാന്‍ ഇത്രയും കഷ്ടപ്പെടുന്നുണ്ടല്ലോ. എന്നെ ക്യാനസല്‍ ചെയ്യാനും, എനിക്കെതിരെ കേസ് കൊടുക്കാനും കഷ്ടപ്പെടുന്നില്ലേ. ഈ അധ്വാനം പീഡകരേയും ലൈംഗിക അതിക്രമികളേയും പിഡോഫൈലുകളേയും പിടികൂടാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ പടച്ചോന്റെ അടുത്തു നിന്നും നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് കിട്ടുമായിരുന്നു. ഇവരൊക്കെ ജീവിതത്തില്‍ അത്രയും പെര്‍ഫെക്ട് ആയിട്ടാണോ എന്നെ ഭീഷണിപ്പെടുത്താന്‍ വരുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നു. ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. കുറേ ദിവസമായി ഇത് തന്നെയാണ് മനസില്‍. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു. എനിക്കറിയില്ല ഇനിയെന്ത് ചെയ്യണമെന്ന്. അത്രയും വേദനിപ്പിക്കുന്നതാണ്.
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കാന്‍ നോക്കിയിരുന്നു. പിന്നെ മനസിലായി ബ്രേക്ക് എടുത്താല്‍ കാര്യം നടക്കില്ല എന്ന്. കാരണം, എന്റെ വീടിന്റെ വാടക കൊടുക്കുന്നതും എന്റെ കുടുംബം പോറ്റുന്നതുമെല്ലാം ഞാനാണ്. ഇതീന്ന് ഇടവേളയെടുത്താല്‍ എനിക്ക് ഒന്നും നടക്കില്ല. എനിക്ക് എന്റെ കാര്യവും നോക്കണം, എന്റെ കുടുംബത്തിന്റെ കാര്യവും നോക്കണം. സത്യം പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പിന്തുണയ്ക്കാനും കുറേപേരുണ്ട്. കുറഞ്ഞത് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നതെങ്കിലും ഒന്ന് നിര്‍ത്തൂ, ദയവ് ചെയ്ത്.
ഒരു ഭാഗത്തു നിന്നും റേസിസ്റ്റ് എന്ന് വിളിക്കുമ്പോള്‍, വേറൊരു ഭാഗം വസ്ത്രത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നു. എനിക്കറിയില്ല നിങ്ങളുടെയൊക്കെ മാനസികാവസ്ഥ എന്താണെന്ന്. ഒന്ന് ആലോചിച്ച് നോക്കൂ, ഇതേ അവസ്ഥ നിങ്ങളുടെ വീട്ടിലുള്ള ആര്‍ക്കെങ്കിലും വരുവാണെങ്കില്‍ എന്ന്. ആ കുട്ടിയുടെ കാര്യങ്ങളെല്ലാം തീര്‍ത്തതാണ്. ആ കുട്ടിയുമായി ഞാന്‍ സംസാരിച്ചതാണ്. ഇനി ആ കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കണമെങ്കില്‍ അതും ചെയ്യാം. അവര്‍ എന്ത് പറഞ്ഞാലും നേരിടാന്‍ ഞാന്‍ തയ്യാറാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates