പഴയ ജെൻഡർ പൊങ്ങി വന്നു, ഡിപോർട്ട് ചെയ്യാൻ നീക്കം; രഞ്ജു രഞ്ജിമാർ ദുബായ് എയർപോർട്ടിൽ കുടുങ്ങിയത് 30 മണിക്കൂർ, ​വിജയം

പാസ്പോർട്ടിൽ തിരുമറി നടത്തി എന്ന് ആരോപിച്ചാണ് അധികൃതർ രഞ്ജു രഞ്ജിമാർക്കെതിരെ നടപടിയെടുത്തത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
2 min read

പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് എയർപോർട്ടിൽ കുടുങ്ങി. പാസ്പോർട്ടിൽ തിരുമറി നടത്തി എന്ന് ആരോപിച്ചാണ് അധികൃതർ രഞ്ജു രഞ്ജിമാർക്കെതിരെ നടപടിയെടുത്തത്. മുൻ പാസ്പോർട്ടിലെ ജെൻഡർ ആണ് പ്രശ്നങ്ങൾക്ക് കാരണമായത്. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ രഞ്ജു ദുബായിലേക്കുള്ള പ്രവേശനം നേടിയെടുക്കുകയായിരുന്നു. 

സോഷ്യൽ മീഡിയയിലൂടെ രഞ്ജു തന്നെയാണ് വിവരം പങ്കുവച്ചത്. തന്റെ സ്വന്തം സംരംഭത്തിന്റെ ആവശ്യത്തിനായി കഴിഞ്ഞ ദിവസം ദുബായിൽ വിമാനമിറങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എമി​ഗ്രേഷൻ പരിശോധനയിൽ സിസ്റ്റത്തിൽ പുരുഷൻ എന്ന് രേഖപ്പെടുത്തിയതു ശ്രദ്ധയിൽപെട്ടത്. ഇതോടെ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയത്തിൽ ഡിപോർട്ട് ചെയ്യാനായി നീക്കം. 

എന്നാൽ തിരിച്ചു പോകാൻ രഞ്ജു തയ്യാറായില്ല. പകരമായി അഭിഭാഷകരുടേയും സുഹൃത്തുക്കളുടെ സഹായത്തോടെ അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബായ് ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെട്ടതോടെ രഞ്ജുവിനെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു. കൂടാതെ സിസ്റ്റത്തിൽ നിന്ന് പുരുഷനായിരുന്ന സമയത്ത് രഞ്ജു നടത്തിയ യാത്രകളെല്ലാം നീക്കം ചെയ്യപ്പെട്ടു. 

ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. പോരാട്ടം വിജയിച്ചതിന്‍റെ സന്തോഷം ഫെയ്സ്ബുക്കിലും പങ്കിട്ടിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള വിഡിയോ ആണ് പങ്കുവച്ചത്. കൂടാതെ തനിക്ക് സഹായമായി നിന്നവർക്ക് നന്ദി  പറയാനും മറന്നില്ല. 

മനുഷ്യരായ  നാമെല്ലാം അമ്മയുടെ വയറ്റിൽ  പിറവിയെടുക്കുമ്പോൾ പൊരുതാൻ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റിൽ  നിന്നും പുറത്തേക്കു വരാൻ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാൽ  വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയിൽ ആരോടൊക്കെ പൊരുതിയാൽ ആണ്  ജീവിതം  മുന്നോട്ടു പോകുന്നത്, ഒരു male ബോഡിയിൽ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു, എന്നാൽ ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ  ഒരു പാസ്പോർട്ട്‌, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, സർജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാൻയിരുന്നു വന്നത്, പക്ഷെ  എന്റെ ട്രാവൽ ഹിസ്റ്ററിയിൽ പഴയ  gender കണ്ടതിനാൽ  കുറെ നിയമ പ്രശനങ്ങൾ നേരിടേണ്ടി വന്നു, തിരികെ  പോകേണ്ട അവസ്ഥ വരെ  വന്നു, oru തിരിച്ചു പോക്ക്‌ ഉണ്ടായാൽ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാൽ  ഞാൻ പൊരുതി  നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാൻ ഔട്ട്‌ സൈഡ് ൽ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ,ഐസക് sir, പിന്നെ എന്നെ അറിയാവുന്ന കുറേപേർ, immigration ൽ ഞാൻ അവരെ  maximum കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ  കുറെ കഷ്ട്ടപെട്ടു,finally എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം . ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്ത്ര്യത്തോടെ ദുബായ് വരാം- രഞ്ജു രഞ്ജിമാർ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com