'ഞാന്‍ ചത്താല്‍ ശവം പോലും കാണരുത്, എന്നെ വെറുതെ വിടൂ'; നിന്റെ ഭാവിയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ട്; കിച്ചുവിനെതിരെ രേണു

ഞാന്‍ കാന്‍സര്‍ രോഗിയാണ്. ഇനിയെങ്കിലും ഈ അമ്മയെ വെറുതെ വിടു. നീ എന്നെ നോക്കണ്ട. എനിക്ക് ഗുണവും ചെയ്യണ്ട. അമ്മ എന്നും വിളിക്കണ്ട. എന്നെ ദ്രോഹിക്കാതിരുന്നൂടേ
Kichu Sudhi, Renu Sudhi
Kichu Sudhi, Renu Sudhi
Updated on
2 min read

കിച്ചു സുധിയുടെ വിഡിയോയ്ക്ക് മറുപടിയുമായി രേണു സുധി. സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ തുടങ്ങിയതാണ് രേണുവിനോടുള്ള തന്റെ അനിഷ്ടത്തിന്റെ കാരണായി കിച്ചു പറഞ്ഞത്. അതേക്കുറിച്ച് രേണുവുമായി സംസാരിക്കുന്നതിന്റെ ചാറ്റും കിച്ചു പുറത്ത് വിട്ടിരുന്നു. എന്നാല്‍ താന്‍ കിച്ചുവിന്റെ സമ്മതം വാങ്ങിയാണ് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതെന്നാണ് രേണു പറയുന്നത്.

കിച്ചുവിന്റെ ഭാവിയെ ബാധിക്കുന്ന പലതുമുണ്ട്. അതൊന്നും താന്‍ പുറത്ത് വിടുന്നില്ല. കാന്‍സര്‍ രോഗിയായ തന്നെ ഇനിയും ഉപദ്രവിക്കരുത്. താന്‍ മരിച്ചാല്‍ റീത്ത് വെക്കാന്‍ പോലും വരരുതെന്നും രേണു സുധി പൊട്ടിത്തെറിച്ചു. ആ വാക്കുകളിലേക്ക്:

കുറ്റപ്പെടുത്തിയവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന കാലമാണ്. ഈ സമയത്ത് തന്നെ കിച്ചു എന്ന രാഹുല്‍ വിഡിയോയുമായി വന്നിട്ടുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ കാരണമാണ് അമ്മയെ വെറുത്തത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സുധി ചേട്ടന്‍ മരിച്ച ശേഷം എന്ത് തുടങ്ങിയാലും ഞാന്‍ അത് കിച്ചുവിനെ അറിയിക്കുമായിരുന്നു. എന്റെ കയ്യില്‍ തെളിവുണ്ട്. സബ് സ്‌ക്രിപ്ഷന്‍ തുടങ്ങിയപ്പോള്‍ ചെയ്യരുതെന്നല്ല അവന്‍ പറഞ്ഞത്. ഗുഡ് എന്നാണ്.

ചുണ്ടിന്റെ വിഡിയോ വന്നപ്പോഴാണ് കിച്ചു എന്നോട് സംസാരിക്കുന്നത്. അത്രയും നാള്‍ ഒന്നും പറഞ്ഞിട്ടില്ല. എത്രയോ പേരത് ചെയ്യുന്നു. അവര്‍ക്കില്ലാത്ത പ്രശ്‌നം ആണോ എനിക്ക്. അന്ന് രണ്ടര ലക്ഷം രൂപയൊക്കെ എനിക്ക് കിട്ടിയിരുന്നു എന്നാണ് പറഞ്ഞത്. അത് കിച്ചു പുറത്ത് വിടേണ്ട കാര്യമുണ്ടോ?

കിച്ചുവിനെ നിയന്ത്രിയിക്കുന്ന ഒരു സ്ത്രീയുണ്ടെന്ന് അറിയാം.ഞാന്‍ കാന്‍സര്‍ രോഗിയാണ്. ഇനിയെങ്കിലും ഈ അമ്മയെ വെറുതെ വിടു. നീ എന്നെ നോക്കണ്ട. എനിക്ക് ഗുണവും ചെയ്യണ്ട. അമ്മ എന്നും വിളിക്കണ്ട. എന്നെ ദ്രോഹിക്കാതിരുന്നൂടേ ഇനിയെങ്കിലും. ഞാന്‍ മരിച്ചാല്‍ പോലും ഒന്നും വേണ്ട. ഞാന്‍ പ്രസവിച്ച റിതപ്പനേക്കാളും നിന്നെ ഞാന്‍ സ്‌നേഹിച്ചു. ഉറക്കമൊഴിച്ച് ജോലി ചെയ്തുണ്ടാക്കിയ പൈസ നിനക്ക് തന്നു. നിന്റെ പെറ്റ തള്ള ഇട്ടിട്ട് പോയത് മുതലുള്ള കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കൊല്ലത്തെ വീട്ടില്‍ ചെറുപ്പത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ എന്നോട് നീ പറഞ്ഞിട്ടുണ്ട്. അതൊന്നും ഞാന്‍ പറയുന്നില്ല.

നിന്റെ ഭാവിയെ ബാധിക്കുന്ന പല രഹസ്യങ്ങളും ഉണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ കുഞ്ഞ് നിന്നെ സ്വന്തം ചേട്ടനായി കണ്ടതാണ്. നീ ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അതിന് മുമ്പത്തെ രാഹുല്‍ ദാസിനെപ്പറ്റി അറിയണമെങ്കില്‍ ചിങ്ങവനം, കൊല്ലാട് ഭാഗങ്ങളിലോ തൃക്കൊടിത്താനം, വാകത്താനം പൊലീസ് സ്റ്റേഷനുകളിലോ ഒന്ന് തിരിക്കി നോക്കണം. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

നിന്റെ കാല് പിടിച്ച് പറയുവാ, എന്നെ ഉപദ്രവിക്കരുത്. എനിക്ക് ഇതില്‍ നിന്നും എഴുന്നേറ്റേ പറ്റൂ. ഞാന്‍ നിനക്ക് പൈസ തന്നിട്ടേ ഉള്ളൂ. കണക്ക് പറയുന്നതല്ല. മോന്റെ പല ചാറ്റുകളും സംസാരങ്ങളും എന്റെ കയ്യിലുണ്ട്. ഓരോ ആവശ്യത്തിനും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയത് ഞാന്‍ ആയിരുന്നു. രാഹുല്‍ ദാസിനെപ്പറ്റിയുള്ള അവസാന വിഡിയോ ആയിരിക്കണം ഇത്. ഇനി എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിക്കരുത്.

എനിക്ക് വയ്യ. ഞാനൊരു കാന്‍സര്‍ രോഗിയാണ്. എന്റെ മനസ് വേദനിപ്പിക്കരുതെന്നാണ് ചേച്ചിയോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയുള്ള കാന്‍സര്‍ ഒന്നുമല്ല എനിക്ക്. രോഗത്തിന്റെ സ്‌റ്റേജോ എന്നെ രക്ഷിച്ചെടുക്കാന്‍ എത്ര ചാന്‍സ് പറഞ്ഞിട്ടുണ്ടെന്നോ നിങ്ങള്‍ക്ക് അറിയില്ല. അതറിയാതെയാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇനി കിച്ചു എന്നെ വന്ന് കാണുകയോ സ്‌നേഹിക്കുകയോ വേണ്ട. ഞാന്‍ ചത്താല്‍ പോലും എന്റെ ശവം നീ കാണരുത്. റീത്ത് പോലും ആരും വെക്കരുത്. എന്റെ കൊച്ചിന് വേണ്ടി എനിക്ക് ജീവിച്ചേ പറ്റൂ. ദയവ് ചെയ്ത് എന്നെ വെറുതെ വിടുക.

Kichu Sudhi, Renu Sudhi
'എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ'; രണ്ടര ലക്ഷം കിട്ടുമെന്ന് രേണു; കാണാന്‍ പോകാത്തത് എന്തുകൊണ്ടെന്ന് കിച്ചു
Kichu Sudhi, Renu Sudhi
'നന്ദന'ത്തിലെ കൃഷ്ണന് കല്യാണം; 50-ാം വയസില്‍ വിവാഹിതനായി അരവിന്ദ്
Kichu Sudhi, Renu Sudhi
'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ
Summary

Renu Sudhi gives reply to Kichu Sudhi as his video gets viral. Asks him to spare as she is battling with cancer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kichu Sudhi
Renu Sudhi
Renu Sudhi
Madhubala, Yodha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com