എമ്പുരാന്‍ സെറ്റില്‍ രാം ഗോപാല്‍ വര്‍മ, വിന്റേജ് ആര്‍ജിവിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നെന്ന് പൃഥ്വിരാജ്

എമ്പുരാനിലെ ടീം മികച്ചതാണെന്നും ബ്ലോക്ബസ്റ്റര്‍ ആണ് ഒരുങ്ങുന്നത് എന്നുമാണ് ആര്‍ജിവി കുറിച്ചത്
prithviraj rgv
രാം ​ഗോപാൽ വർമ പൃഥ്വിരാജിനും മോഹൻലാലിനുമൊപ്പം ട്വിറ്റർ
Updated on
1 min read

മലയാള സിനിമാപ്രേമികള്‍ ഒന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാന്‍. സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാ ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് എമ്പുരാന്‍ സെറ്റില്‍ നിന്നുള്ള ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ചിത്രമാണ്.

എമ്പുരാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള വിവിധ ചിത്രമാണ് രാം ഗോപാല്‍ വര്‍മ പങ്കുവച്ചത്. എമ്പുരാനിലെ ടീം മികച്ചതാണെന്നും ബ്ലോക്ബസ്റ്റര്‍ ആണ് ഒരുങ്ങുന്നത് എന്നുമാണ് പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ആര്‍ജിവി കുറിച്ചത്. പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫിയും പങ്കുവത്തു. നടന്‍ സംവിധാനം ചെയ്യുന്നത് നോക്കി നില്‍ക്കുന്ന ഞാന്‍. നിങ്ങള്‍ ഞങ്ങളുടെ ജോലി കൂടി ചെയ്താല്‍ ഞങ്ങളെന്തു ചെയ്യും.- എന്നാണ് കുറിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും ആര്‍ജിവി പോസ്റ്റ് ചെയ്തു. കമ്പനി സിനിമയുടെ ഓര്‍മ എന്നാണ് കുറിച്ചത്.

പിന്നാലെ പൃഥ്വിരാജും കുറിപ്പുമായി എത്തി. 'മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയുംപോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളനരില്‍ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍'- പൃഥ്വിരാജ് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com