

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് ബാബ കല്യാണി. റിലീസായി വര്‍ഷങ്ങള്‍ക്ക് ശേഷം ബാബ കല്യാണി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതിന് കാരണമാകുന്നതോ സമീപകാലത്തിറങ്ങിയൊരു സിനിമയും. റിയാസ് ഖാന്‍ നായകനെത്തിയ ശ്രീ അയ്യപ്പന്‍ എന്ന ചിത്രമാണ് ആരാധകരെ വീണ്ടും ബാബ കല്യാണിയിലേക്ക് നയിക്കുന്നത്.
ബാബ കല്യാണിയിലെ സീനുകളും ഡയലോഗുകളും ശ്രീ അയ്യപ്പന്‍ സിനിമയില്‍ അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഒരു സിനിമ മറ്റൊരു സിനിമയ്ക്ക് പ്രചോദനമാകുന്നതൊക്കെ സാധാരണയാണെങ്കിലും ഈച്ചക്കോപ്പിയടിക്കുന്നത് മിടുക്കല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ശ്രീ അയ്യപ്പനിലേയും ബാബ കല്യാണിയിലേയും രംഗങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ടുള്ള പോസ്റ്റുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ. പല തരം കോപ്പിയടികള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഭയാനകമായ വേര്‍ഷന്‍ ആദ്യമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഡയലോഗ് എഴുത്തുകാരന്‍ ഡൈ ഹാര്‍ഡ് ബാബ കല്യാണി ഫാന്‍ ആണെന്നാണ് പറയുന്നത്. ബാബ കല്യാണി പോലൊരു സിനിമയുടെ തിരക്കഥ വേണമെന്ന് ചാറ്റ് ജിപിടിയോട് പറഞ്ഞപ്പോള്‍ കിട്ടിയ റിസള്‍ട്ടാണെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.
റിയാസ് ഖാനൊപ്പം അനീഷ് രവി, സുധീര്‍, തുടങ്ങിയവരും പ്രധആന വേഷങ്ങളിലെത്തിയ ശ്രീ അയ്യപ്പന്റെ തിരക്കഥയൊരുക്കിയത് സ്വപ്‌നയും വെഞ്ഞാറമൂട് വിഷ്ണുവുമാണ്. വിഷ്ണു തന്നെയാണ് സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates