'ചേട്ടന്‍ വന്നു പറയുന്ന പോലെ, നീ അവിടെ പോകണം! 2016 മാര്‍ച്ച് 6 ഉള്ളിലേക്ക് ഓടിയെത്തി'; വിങ്ങലോടെ ആര്‍എല്‍വി രാമകൃഷ്ണന്‍

എന്തിനും ഏതിനും മണി ചേട്ടന്‍ വിളിച്ചാല്‍ ഓടിയെത്തുന്ന വ്യക്തിയാണ് സലീമേട്ടന്‍
Kalabhavan Mani, Salim Kumar
Kalabhavan Mani, Salim Kumar
Updated on
1 min read

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ സലിം കുമാറിന് ഇനി ഓര്‍മകളില്‍ വിശ്രമം. സലിം കുമാറിന്റെ വിയോഗം മലയാളിയ്ക്കും മലയാള സിനിമയ്ക്കും തീരാനഷ്ടമാണ്. സലിം കുമാറിനെ അവസാനമായി കാണാന്‍ പോയതിനെക്കുറിച്ചുള്ള ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍ ആരാധകരുടെ കണ്ണ് നനയിക്കുകയാണ്. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു സലിം കുമാറും രാമകൃഷ്ണന്റെ സഹോദരന്‍ കലാഭവന്‍ മണിയും.

Kalabhavan Mani, Salim Kumar
'അല്‍പ്പം സ്ഥലം തരൂ എന്ന് കരയുന്ന മകന്‍, ഇരയെ ലക്ഷ്യമാക്കുന്ന കഴുകന്‍മാരെപ്പോലെ'; രൂക്ഷ പ്രതികരണവുമായി സുപ്രിയ

പൊതുവെ സിനിമാ രംഗത്തെ ചടങ്ങുകള്‍ക്കൊന്നും പോകുന്ന ആളല്ല താനെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ ഇന്നലെ അവിടെ പോകണം എന്ന് ചേട്ടന്‍ കലാഭവന്‍ മണി തന്നോട് പറയുന്നത് പോലെ തോന്നിയെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

Kalabhavan Mani, Salim Kumar
236 കോടിയ്ക്ക് മുകളില്‍ നേടി 'പെദ്ധി'; 3 ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ ചിത്രം

ഇന്നലെ സലീം ചേട്ടനെ കാണാന്‍ പോയിരുന്നു. സിനിമാരംഗത്തെ ചടങ്ങുകള്‍ക്കൊന്നും ഞാന്‍ പൊതുവെ പോകാറില്ല. ഇന്നലെ എന്തോ ചേട്ടന്‍ വന്നു പറയുന്ന പോലെ. നീ അവിടെ പോകണം! എന്തിനും ഏതിനും മണി ചേട്ടന്‍ വിളിച്ചാല്‍ ഓടിയെത്തുന്ന വ്യക്തിയാണ് സലീമേട്ടന്‍. അങ്ങനെ പറവൂരിലെ വസതിയിലേക്ക് സലീമേട്ടനെ കാണാന്‍ ഒറ്റയ്ക്ക് പോയി. അവിടെ എത്തിയതും മണി ചേട്ടന്‍ പോയ ദിവസം 2016 മാര്‍ച്ച് 6 വീണ്ടും ഉള്ളിലേക്ക് ഓടിയെത്തി. കണ്ണില്‍ ഇരുട്ട് നിറയുന്ന പോലെതോന്നി. നിറയെ ആളുകള്‍സ, മാധ്യമ പ്രവര്‍ത്തകര്‍. അങ്ങനെ നീളുന്നു.

ആരെക്കെയോ എന്നെ വിളിച്ചപോലെ തോന്നി.... കുറേ പേര്‍ ഞങ്ങളുടെ മണി ചേട്ടന്റെ അനുജന്‍ എന്നൊക്കെ പറഞ്ഞു കെട്ടി പിടിച്ചു. ഉമ്മവച്ചു. അവസാനം സലീമേട്ടന്റെ അടുത്തെത്തിയപ്പോഴേക്കും കൈവിട്ടു പോയി. വയ്യ. വേര്‍പാടിന്റെ വേദനയില്‍ തളര്‍ന്നിരിക്കുന അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടപ്പോള്‍ നെഞ്ച് തകര്‍ന്നുപോയി. നമ്മളും അനുഭവിച്ച ഹൃദയം തകരുന്ന ദുഃഖം. വയ്യ. ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാന്‍. ദൈവമെ എന്തൊരുവിധി. ഒരു തരം ശൂന്യത പോലെതോന്നി. ഒരു പാട് കലാകാരന്മാരും നടീ നടന്മാരെക്കെ അവിടെ ഉണ്ടായിരുന്നു എങ്കിലും ആരോടും ഒന്നും മിണ്ടാന്‍ തോന്നിയില്ല.''

ആരെയുംകണ്ടില്ല. കാര്‍മേഘം മൂടികെട്ടിയ അന്തരീക്ഷം പോലെ തന്നെ മനസ്സും ആയതു കൊണ്ട് നിശബദ്തയോടെ തല കുനിച്ച് തിരികെ പോന്നു. അപ്പോഴും മണി ചേട്ടന്റെയും സലീമേട്ടന്റെയും മനസ്സ് തുറന്നുള്ള ചിരി മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നു... യാത്രാ മംഗളങ്ങള്‍ സലീമേട്ടാ.

Summary

RLV Ramakrishan pens about Salim Kumar. He had a close bond with Kalabhavan Mani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Gramaphone, Salim Kumar
Salim Kumar
Salim Kumar and his wife Sunitha
Salim Kumar, VD Satheesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com