'അച്ഛനെ നഷ്ടമായ ദിവസം, മറ്റൊരു വേര്‍പിരിയല്‍ കൂടെ; ഞങ്ങള്‍ പിരിയുന്നു, ചിലര്‍ക്ക് സന്തോഷമാകും'; കിച്ചുവും റോഷ്‌നയും പിരിഞ്ഞു

അതെ, രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടിയുണ്ട്
Roshna Ann Roy and Kichu Tellus
Roshna Ann Roy and Kichu Tellusഇന്‍സ്റ്റഗ്രാം
Updated on
2 min read

നടി റോഷ്‌ന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹ മോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി റോഷ്‌ന ആന്‍ റോയ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ അച്ഛനെ നഷ്ടമായ സെപ്തംബര്‍ 30ന് ജീവിതത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി വേണ്ടി വന്നിരിക്കുകയാണെന്നാണ് റോഷ്‌ന ആന്‍ റോയ് പറയുന്നത്.

Roshna Ann Roy and Kichu Tellus
നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് നിര്‍മാതാവ്; അയാളുടെ സിനിമ ഇനി ചെയ്യില്ലെന്ന് ടൊവിനോ പറഞ്ഞു: സന്തോഷ് ടി കുരുവിള

''അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം, പരസ്പര സ്‌നേഹത്തോടേയും ബഹുമാനത്തോടേയും ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. നല്ല ഓര്‍മകള്‍ക്ക് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോള്‍ സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് രോഷ്‌ന ആന്‍ റോയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Roshna Ann Roy and Kichu Tellus
'ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് ?' ഷെയ്ൻ നി​ഗത്തെക്കുറിച്ച് ബൾട്ടി നിർമാതാവ്

''അതെ, രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടിയുണ്ട്. അതുകൊണ്ടാണ് ഞാന്‍ മാറി നിന്നതും നിങ്ങള്‍ക്ക് ആവശ്യമായ സ്‌പേസ് നല്‍കിയതും. ഞാന്‍ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവരുടേയും സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നും റോഷ്‌ന പറയുന്നു. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പല തരത്തിലും ഇപ്പോഴും അങ്ങനെ തന്നെയാണെന്നും താരം പോസ്റ്റില്‍ പറയുന്നു.

''സെപ്തംബര്‍ 30, എന്റെ അച്ഛനെ നഷ്ടമായ ദിവസം. ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന് ഞാന്‍ മറ്റൊരു അവസാനം കൂടി കുറിക്കുന്നു. മുന്നോട്ട് പോകുന്നു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് പോകുമ്പോഴും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു'' എന്നും താന്‍ പങ്കിട്ട കുറിപ്പിന്റെ ആമുഖമായി റോഷ്‌ന ആന്‍ റോയ് എഴുതുന്നുണ്ട്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്:

സോഷ്യല്‍ മീഡിയയില്‍ ഒരു ആഘോഷമാക്കാനല്ല ഞാനിത് പറയുന്നത്. പക്ഷെ വെളിപ്പെടുത്താന്‍ അനുയോജ്യമായ സമയമായതിനാലാണ്. ഞങ്ങള്‍ രണ്ടു പേരും ജീവനോടെയിരിക്കുന്നു. സമാധാനത്തോടെ ജീവിക്കാന്‍ രണ്ടു പേര്‍ക്കും അവകാശമുണ്ട്. പക്ഷെ വ്യത്യസ്തമായ വഴികളിലൂടെയാണെന്ന് മാത്രം. അതെ, രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടിയുണ്ട്. അതിനാലാണ് ഞാന്‍ മാറി നിന്നതും നിങ്ങള്‍ക്ക് വേണ്ട സ്‌പേസ് തന്നതും. ഞാന്‍ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവരുടേയും സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എനിക്ക് പുറത്ത് വരികയും ഇത് പങ്കുവെക്കുകയും ചെയ്യണമായിരുന്നു. ഇത് എളുപ്പമല്ല. ചിലര്‍ക്ക് സന്തോഷം തോന്നും. അവരുടെ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ വളരെ വളരെ അടുത്ത സുഹൃത്തുക്കളാണ്. പല രീതികളിലും ഇപ്പോഴുമതെ. കിച്ചുവും ഞാനും ഒരിക്കല്‍ ഒരുമിച്ചായിരുന്നു. ഇപ്പോള്‍ പിരിഞ്ഞു. ജീവിതം മുന്നോട്ട് പോകുന്നു.

ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി. ഞാനിത് മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടേതായ വഴികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങളുടെ പേഴ്‌സണല്‍ സ്‌പേസിനെ ബഹുമാനിക്കണമെന്ന് മാത്രമേ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളൂ.

Summary

Actress Roshna Ann Roy announces seperation from Husband Kichu Tellus. They are seperating after 5 years of marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com