

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമന്റുകൾക്കുമെതിരെ പലപ്പോഴും പ്രതികരിക്കാറുള്ള നടിമാരിലൊരാളാണ് റോഷ്ന ആൻ റോയ്. താൻ പങ്കുവച്ച ചിത്രത്തിന് പരിഹാസ കമന്റുമായെത്തിയ ആൾക്ക് റോഷ്ന കൊടുത്ത മറുപടിയാണിപ്പോൾ വൈറലാകുന്നത്.
റോഷ്നയുടെ മുൻ ഭർത്താവ് കിച്ചുവുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റ്. പെയ്ഡ് സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന്റെ ഭാഗമായി തന്റെ ഗ്ലാമറസ് ചിത്രങ്ങൾ റോഷ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ‘കിച്ചു രക്ഷപ്പെട്ടു’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു റോഷ്നയുടെ മറുപടി.
സബ്സ്ക്രിപ്ഷൻ ഉടൻ തുടങ്ങൂ എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ വന്ന കൂടുതൽ കമന്റുകളും. ‘തുടങ്ങി’ എന്നായിരുന്നു ഇതിനു റോഷ്നയുടെ മറുപടി. ഒമർ ലുലു സംവിധാനം ചെയ്ത ‘അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', 'സുൽ', 'ധമാക്ക' എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.
കഴിഞ്ഞ വർഷമാണ് നടൻ കിച്ചു ടെല്ലസുമായി പിരിയുന്നുവെന്ന് റോഷ്ന വെളിപ്പെടുത്തുന്നത്. ‘അങ്കമാലി ഡയറീസ്’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates