ഇത് കത്തും, ആളിപ്പടരും...; 'ഗോസ്റ്റ് റൈഡര്‍' ആകാന്‍ റയാന്‍ ഗോസ്ലിങ്; വമ്പന്‍ പ്രഖ്യാപനവുമായി മാര്‍വല്‍

2007 ലാണ് നിക്കോളാസ് കേജിന്റെ ഗോസ്റ്റര്‍ റൈഡറെത്തിയത്
Ryan Gosling in Ghost Rider
Ryan Gosling in Ghost Rider
Updated on
1 min read

കാലങ്ങളായുള്ള ആരാധകരുടെ മോഹം പൂവണിയുന്നു. പുതിയ ഗോസ്റ്റ് റൈഡര്‍ ചിത്രം പ്രഖ്യാപിച്ച് മാര്‍വല്‍ സ്റ്റുഡിയോസ്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഗോസ്റ്റ് റൈഡറെത്തുമ്പോള്‍ നിക്കോളാസ് കേജിന് പകരക്കാനാകുന്നത് റയാന്‍ ഗോസ്ലിങ് ആണ്. നിക്കോളാസ് കേജ് ഐക്കോണിക് ആക്കി മാറ്റിയ കഥാപാത്രത്തെ എംസിയുവില്‍ കാണാന്‍ ഏറെനാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെ അഭ്യര്‍ത്ഥനകള്‍ മാര്‍വല്‍ ഒടുവില്‍ കേട്ടിരിക്കുകയാണ്.

സാന്‍ഡിയാഗോ കോമിക്-കോണിന്റെ ഹാള്‍ എച്ച് പാനലിലാണ് പ്രഖ്യാപനം. മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫീജ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്റ്റാന്റ് എലോണ്‍ മൂവിയായിട്ടായിരിക്കും പുതിയ ഗോസ്റ്റ് റൈഡര്‍ ചിത്രമെത്തുക. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ റയാനും വേദിയിലുണ്ടായിരുന്നു. എറെനാളായി താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കഥാപാത്രമെന്നാണ് ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത്. ഷോണ്‍ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുക.

റയാന്റെ പുതിയ ചിത്രമായ സ്റ്റാര്‍ വാര്‍സ്: സ്റ്റാര്‍ഫൈറ്ററിന്റെ സംവിധാനവും ലെവിയാണ്. 2024ല്‍ പുറത്തിറങ്ങിയ മാര്‍വലിന്റെ ഹിറ്റ് ചിത്രം ഡെഡ്പൂള്‍ ആന്റ് വോള്‍വറിന്‍ ഒരുക്കിയതും ലെവിയായിരുന്നു. സ്റ്റാര്‍ വാര്‍സ് ചെയ്യുന്നതിനിടെയാണ് ലെവി തന്നെ ഗോസ്റ്റ് റൈഡര്‍ ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്തതെന്നാണ് റയാന്‍ പറഞ്ഞത്. 2028 ലാണ് ചിത്രം പുറത്തിറങ്ങുക. റയാന്‍ ഗോസ്ലിങ് ഇതാദ്യമായിട്ടാണ് സൂപ്പര്‍ ഹീറോ വേഷത്തിലെത്തുന്നത്.

2007 ലാണ് നിക്കോളാസ് കേജിന്റെ ഗോസ്റ്റര്‍ റൈഡറെത്തിയത്. ചിത്രം വലിയ വിജയമായിരുന്നു. ജോണി ബ്ലേസ് ആയുള്ള നിക്കോളാസ് കേജിന്റെ പ്രകടനം ഐക്കോണിക് ആയി മാറുകയായിരുന്നു. ഇന്നും സോഷ്യല്‍ മീഡിയയില്‍ ഗോസ്റ്റ് റൈഡര്‍ റീലുകള്‍ വൈറലാകാറുണ്ട്. എവ മെന്‍ഡസ് ആയിരുന്നു ചിത്രത്തിലെ നായിക. 2011 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.

Ryan Gosling in Ghost Rider
'കല്യാണം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞങ്ങൾ രണ്ട് പേരും ലൊക്കേഷനിലേക്ക് പോയി; പിന്നെ തമ്മിൽ കാണുന്നത് ഒരു മാസം കഴിഞ്ഞ്'
Ryan Gosling in Ghost Rider
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Ryan Gosling in Ghost Rider
'ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്നെനിക്കറിയില്ല; ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ് ?' വിമർശിച്ച് കൃഷ്ണകുമാർ- വിഡിയോ
Summary

Ryan Gosling to enter Marvel Cinematic Universe as Ghost Rider.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com