'മോനേ സായ്, വെൽകം ടു മലയാളം സിനിമ'; സ്വാ​ഗതം ചെയ്ത് മോഹൻലാൽ

ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി'യിലൂടെയാണ് സായിയുടെ മലയാളത്തിലെ അരങ്ങേറ്റം.
Sai Abhyankkar and Mohanlal
സായ് അഭ്യങ്കർ,മോഹൻലാൽഫെയ്സ്ബുക്ക്,വീഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

ചുരുങ്ങിയകാലം കൊണ്ട് സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ മലയാളത്തിലേക്ക്. കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് സായ് ഏറെ ശ്രദ്ധേയനായത്. ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി'യിലൂടെയാണ് സായിയുടെ മലയാളത്തിലെ അരങ്ങേറ്റം. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. ‘ബൾട്ടി ഓണം’ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭ്യങ്കറുടെ ആദ്യ സിനിമാ റിലീസും 'ബൾട്ടി'യാണ്.

Sai Abhyankkar and Mohanlal
'15 മിനിറ്റോളം കട്ട് ചെയ്യേണ്ടി വരും'; മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റീ റിലീസിനെക്കുറിച്ച് ഫാസിൽ

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. ഷെയിൻ നിഗത്തിന്റെ 25ആം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ സായ് അഭ്യങ്കർ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ‘ബൾട്ടി‘യുടെ നിർമ്മാണം. ‘മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സന്തോഷ്‌ ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.

ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ടൈറ്റിൽ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഇതിനകം ലഭിച്ചിട്ടുള്ളത്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ഒരുമിക്കുന്നുണ്ട്.

Sai Abhyankkar and Mohanlal
'പ്രചോദനമായത് ആ സൂപ്പർ ഹിറ്റ് സിനിമയിലെ വില്ലൻ, ഒരു ഷോട്ട് പോലുമില്ലാതെ 18 ദിവസം സെറ്റിൽ'; മോഹൻലാൽ നരേന്ദ്രനായത് എങ്ങനെയെന്ന് ഫാസിൽ

ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനാണ് സായി . ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്. സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശൻ ചിത്രം 'എസ് ടി ആർ 49', അല്ലു അർജുൻ - അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ‘ഡ്യൂഡ്’ എന്നീ സിനിമകളിലും ഈ ഇരുപതുകാരൻ സംഗീതമൊരുക്കുന്നുണ്ട്.

Summary

Sai Abhyankar, who has become a social media sensation in a short time, is making his debut in Malayalam.Sai made his debut in Malayalam through Shane Nigam's Onam film 'Balti'. The promo video, which features Mohanlal inviting Sai Abhyankar to Malayalam cinema through a phone conversation, is being enthusiastically received by the people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com