'രണ്ടരമാസം ഗര്‍ഭിണി'; റസൂല്‍ പൂക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സജ്‌ന നൂര്‍; വിവാഹം കഴിഞ്ഞോ എന്ന് സോഷ്യല്‍ മീഡിയ

സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്
Sajna Noor
Sajna Noor
Updated on
1 min read

ഗര്‍ഭിണിയാണെന്ന് ബിഗ് ബോസ് താരം സജ്‌ന നൂര്‍. ഒമ്പതാഴ്ച ഗര്‍ഭിണിയാണെന്നാണ് സജ്‌ന തുറന്ന് പറഞ്ഞിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട് സജ്‌ന. 9 വീക്ക് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് താരം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിടുന്നത്. സജ്‌നയും റസൂല്‍ പൂക്കുട്ടിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തുറന്നു പറച്ചില്‍.

Sajna Noor
'പൃഥ്വിരാജിനെ വച്ച് ചെയ്യുന്നത് ഫെസ്റ്റിവൽ പടം; എനിക്കൊരു വാക്ക് രാജു തന്നിട്ടുണ്ട്'

പിന്നാലെ സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളിലൂടെ ആശംസ നേരുന്നത്. അതേസമയം റസൂല്‍ പൂക്കുട്ടിയുമായി സജ്‌ന വിവാഹിതയായോ എന്ന സംശയവും കമന്റില്‍ ഉയരുന്നുണ്ട്. നേരത്തെ സജ്‌നയും മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനും പിരിയാന്‍ കാരണം റസൂല്‍ പൂക്കിട്ടയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Sajna Noor
സാദിഖലി തങ്ങളെ നേരിട്ട് വിളിച്ച് വിജയ്; തമിഴ്നാട് മന്ത്രിസഭയിൽ ആദ്യമായി മുസ്ലിം ലീഗ് പ്രതിനിധി

അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സജ്‌ന രംഗത്തെത്തുകയും ചെയ്തിരുന്നു. താനും ഫിറോസും പിരിയാന്‍ കാരണം മൂന്നാമതൊരാളല്ലെന്നും പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണെന്നുമാണ് സജ്‌ന പറഞ്ഞത്. അതേസമയം ഫിറോസിനെതിരെ സജ്‌ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫിറോസില്‍ നിന്നും തനിക്ക് കടുത്ത പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതായാണ് സജ്‌ന പറഞ്ഞത്.

സജ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിറോസും രംഗത്തെത്തുകയുണ്ടായി. സേഫ്റ്റി സോണിലാണെന്ന് കരുതി ഉന്നതരായ പലരും ഹൈഡ് ആന്റ് സീക്ക് കളിക്കുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതിനിടെ ഫിറോസ് ഒരു പാര്‍ട്ടിയ്ക്കിടെ പരസ്യമായി മറ്റൊരു നടിയെ ചുംബിക്കുന്നത് കണ്ടുവെന്നടക്കം ആരോപിച്ച് സജ്‌നയും രംഗത്തെത്തിയിരുന്നു. ഇരുവരുടേയും വാക്‌പോര് വലിയ വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് സജ്‌ന തുറന്നു പറയുന്നത്.

Summary

Sajna Noor reveals she is 9 weeks pregnant. Shares photo with Rasool Pookutty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com