'പൃഥ്വിരാജിനെ വച്ച് ചെയ്യുന്നത് ഫെസ്റ്റിവൽ പടം; എനിക്കൊരു വാക്ക് രാജു തന്നിട്ടുണ്ട്'

ഇതുവരെ ചെയ്യാത്ത ഴോണറുകൾ ചെയ്യണമെന്നുണ്ട്.
Prithviraj, Jeethu Joseph
Prithviraj, Jeethu Josephഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പൃഥ്വിരാജിനൊപ്പം തനിക്ക് ചെയ്യാൻ ആ​ഗ്രഹമുള്ള സിനിമയെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്. എപ്പോൾ തിരക്കഥ എഴുതി തീരുന്നോ അപ്പോൾ തന്നെ ‍‍താൻ ഡേറ്റ് തരുമെന്നാണ് പൃഥ്വിരാജ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

അതോടൊപ്പം അതൊരു ഫാമിലി ഡ്രാമയായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു. കൊമേഴ്സ്യൽ സിനിമ ആയിരിക്കില്ലെന്നും ഫെസ്റ്റിവലിന് ഒക്കെ അയക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും ജീത്തു ജോസഫ് പറഞ്ഞു. "തമാശ പടം ചെയ്യണമെന്ന ആ​ഗ്രഹം എന്നുമുണ്ട്.

'നുണക്കുഴി' ഞാൻ അങ്ങനെയൊരു ആ​ഗ്രഹത്തിൽ ചെയ്തതാണ്. ഒരു നല്ല കുടുംബപശ്ചാത്തലമുള്ള ഹ്യൂമർ സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഇത് നടക്കണ്ടേ. അടുപ്പിച്ച് അടുപ്പിച്ച് കുറച്ചു പ്രൊജക്ടുകൾ വന്നപ്പോൾ തിരക്കിലായി പോയി. കുറച്ച് സമ്മർദ്ദത്തിലായിപ്പോയി. അതുകൊണ്ടൊക്കെയുള്ള പ്രശ്നമാണ്.

അപ്പോൾ ഞാൻ പതുക്കെ റിലാക്സ് ചെയ്തിട്ട് വേറെ ഴോണറുകൾ ചെയ്യാനുള്ള ശ്രമത്തിലാണ്. അങ്ങനെ കിട്ടണമെന്നാണ് ആ​ഗ്രഹം. അതിനു വേണ്ടിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത ഴോണറുകൾ ചെയ്യണമെന്നുണ്ട്. ഹൊറർ, മ്യൂസിക്കൽ അതുപോലെ കുട്ടികളുടെ സിനിമ. പണ്ട് രാജുവിനോട് പറഞ്ഞ ഒരു കഥയുണ്ട്.

അതൊരു സീരിയസ് സിനിമയാണ്. രാജു എന്നോട് പറഞ്ഞു, ജീത്തു എപ്പോൾ എഴുതിയാലും അപ്പോൾ ഡേറ്റ് തരാമെന്ന്. അത് ഞാൻ മെമ്മറീസിന്റെ സമയത്ത് പറഞ്ഞതാ. പക്ഷേ ത്രില്ലറോ മറ്റോ ഒന്നുമല്ല. ഒരു ഫാമിലി ഡ്രാമയാണ്. അത് ചിലപ്പോൾ ഫെസ്റ്റിവലിന് ഒക്കെ അയക്കേണ്ട സിനിമയായിരിക്കും. എനിക്കറിയില്ല, ഇവിടുത്തെ രീതി അനുസരിച്ച്.

Prithviraj, Jeethu Joseph
'അത് പാറ്റകൾക്കുള്ള പ്രസ്ഥാനമാണ്, അട്ടകൾക്കുള്ളതല്ല'; കോക്രോച്ച് പാർട്ടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രകാശ് രാജിന് വിമർശനം

കൊമേഴ്സ്യലി തിയറ്ററിലേക്ക് റിലീസ് ചെയ്താൽ എങ്ങനെയാകുമെന്നും എനിക്കറിയില്ല. അത് എനിക്ക് എഴുതണമെന്നുണ്ട്. പക്ഷേ അങ്ങോട്ട് ഇരിക്കാൻ പറ്റുന്നില്ല. ജീത്തു എന്ന് പറഞ്ഞാലും അന്ന് ഡേറ്റാണ് എന്നൊരു വാക്ക് രാജു എന്നോട് പറഞ്ഞിട്ടുണ്ട്.

Prithviraj, Jeethu Joseph
'സിനിമയിൽ നിന്ന് വരുന്നവർക്ക് വലിയ സ്വപ്നങ്ങളുണ്ടാകും; വിജയ് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും'

പക്ഷേ അത് ഇതുവരെയായിട്ടും എഴുതാൻ പറ്റിയിട്ടില്ല. അതെഴുതുന്ന കാര്യം വരുമ്പോൾ തന്നെ ഞാൻ മടി പിടിച്ച് ഇരിപ്പാണ്. ഈയിടെ മോൾ എന്നോട് ചോദിച്ചു, എന്തുകൊണ്ടാ ഡാഡി ആ സ്ക്രിപ്റ്റ് എഴുതാത്തത് എന്ന്. എപ്പോഴും കൊമേഴ്സ്യൽ മാത്രം ചിന്തിക്കാതെ അത്തരമൊരു ചിത്രം കൂടി ചെയ്തൂടെ എന്ന് ചോദിച്ചു". - ജീത്തു ജോസഫ് പറഞ്ഞു.

Summary

Jeethu Joseph talks about his upcoming project with Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Drishyam 3, Jeethu Joseph
Jeethu Joseph, Mohanlal
Jeethu Joseph, Mohiniyattam
Jeethu Joseph, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com