

തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് നടൻ സലിംകുമാർ. സിംപിളായി മാറ്റാമായിരുന്നതാണെന്നും എന്നാൽ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ മണി തയ്യാറായില്ലെന്നുമാണ് സലിം കുമാർ പറയുന്നത്. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
'മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു. എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് പുള്ളി അത് കൊണ്ടുനടന്നു.'- ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
അസുഖബാധിതനായിരുന്ന സമയത്തും മണി സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്. കസേരയിൽ ഇരുന്നാണ് സ്റ്റേജ് ഷോ ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയിൽ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നെങ്കിൽ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു'- സലീം കുമാർ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കരൾ രോഗ ബാധിതനായിരുന്നു മണി. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും മരിക്കുകയായിരുന്നു.
തനിക്ക് ലിവർ സിറോസിസ് ആയിരുന്നെന്ന് സലിം കുമാർ തുറന്നു പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനു പിന്നാലെയാണ് താരം ആരോഗ്യം വീണ്ടെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates