'കോഴി വളർത്തൽ വൻ പരാജയം, ഞാനിതുവരെ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ല, മക്കൾ വരെ കളിയാക്കി'; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും വൈറൽ

അപ്പോൾ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.
Salim Kumar
Salim Kumarഫെയ്സ്ബുക്ക്‌
Edited By:
Updated on: 
1 min read

നടൻ സലിം കുമാറിന്റെ വിയോ​ഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പലരും. അഭിനയത്തിന് പുറമേ സംവിധാനത്തിലും സലിം കുമാർ ഒരു കൈ വച്ചിരുന്നു. എന്നാൽ അഭിനയം പോലെ സംവിധാനത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

താൻ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ലെന്ന് ഒരിക്കൽ സലിം കുമാർ തന്നെ പറഞ്ഞിരുന്നു. ബിസിനസൊക്കെ പൊളിഞ്ഞതോടെ മക്കൾ വരെ തന്നെ കളിയാക്കിയിരുന്നുവെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞു. "ദൈവമേ കൈതൊഴാം കെ.കുമാറാകണം ആ സിനിമ ഞാൻ ജനകീയ കോടതിക്ക് വിട്ടു കൊടുത്തു.

ആ സിനിമയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടും കാര്യമില്ല. ചിന്തിക്കാതെ ഇരുന്നിട്ടും കാര്യമില്ല. 'ആട്' എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അതിന്റെ ആദ്യ ഭാ​ഗമായിരുന്നു. പക്ഷേ ആദ്യ ഭാ​ഗം പരാജയമായിരുന്നു. രണ്ടാം ഭാ​ഗം വിജയിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഇതിൽ ഏതാണ്. ഞാൻ അല്ല ശരി എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകും.

ചിലപ്പോൾ ഞാനാണ് ശരി എന്ന തോന്നലുണ്ടാകും. എവിടെ ഞാൻ നിൽക്കണമെന്ന തീരുമാനത്തിലേക്ക് എത്തണം. കോഴി വളർത്തൽ ഇപ്പോൾ ഇല്ല. വൻ പരാജയമായിരുന്നു അത്. എന്റെ മക്കൾ എന്നോട് പറഞ്ഞു, അച്ഛൻ പെട്രോളീയത്തിന്റെ ബിസിനസ് ചെയ്യ്. അപ്പോൾ പെട്രോളിന് വില കുറയും. അപ്പോ പിന്നെ ഫുൾ ടാങ്ക് ഒക്കെ അടിക്കാലോ.

Salim Kumar
'അവന്റെ തലയ്ക്ക് അടിച്ചു, ക്രൂരമായി മർദ്ദിച്ചു, പാതി ജീവനോടെ ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു'; തന്റെ നായ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നടി

അച്ഛൻ പെട്രോളിന്റെ ബിസിനസ് തുടങ്ങിയാൽ വില കുറയും. അങ്ങനെ വരെ സ്വന്തം മക്കൾ ആക്ഷേപിക്കാൻ തുടങ്ങി എന്നെ. ബിസിനസ് ചെയ്തിട്ടും ഞാനിതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒരു ബിസിനസും". - സലിം കുമാർ പറഞ്ഞു.

Salim Kumar
'സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ എന്തുചെയ്യാൻ കഴിയുമെന്ന് നമ്മൾ ചോദിക്കാറുണ്ട്; സോഷ്യൽ മീഡിയയെ നന്മയ്ക്കായി ഉപയോ​ഗിച്ച യുവാക്കൾക്ക് അഭിനന്ദനം'

2015ൽ പുറത്തിറങ്ങിയ ‘കംപാർട്ട്മെന്റ്’ എന്ന ഡോക്യുഫിക്ഷനിലൂടെയാണ് സലിം കുമാർ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ രണ്ട് സിനിമകളും സംവിധാനം ചെയ്തു.

Summary

Salim Kumar talks about business.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shibu Baby John KU Geneesh Kumar Clash
Santhosh’s wife lilly in front of their house
Urvashi
Salim Kumar, Indrans
X

FOLLOW US

ON GOOGLE DISCOVER